കണ്ണൂർ: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് വിദ്യാർഥി രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുഴാതിയിലെ യുകെജി വിദ്യാർത്ഥി എ പി ഇല്യാസിന് നേരെയാണ് തെരുവു നായകൾ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കുട്ടി രക്ഷപ്പെട്ടു.
റോഡിൽ നിൽക്കുമ്പോഴാണ് നായ്ക്കൂട്ടം ഇല്യാസിനെ ആക്രമിക്കാൻ ശ്രമിച്ചത്. നായ്ക്കളെ കണ്ട് ഓടിയ ഇല്യാസ്, അടുത്തുള്ള ബന്ധുവീട്ടിൽ അഭയം തേടിയാണ് ജീവൻ രക്ഷിച്ചത്. ഇതിന്റെ വിഡിയോ പുറത്തുവന്നു.
Read more: മോൻസൻ മാവുങ്കൽ കേസ്; കെ.സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും
മൂന്നു തെരുവുനായ്ക്കൾ ഇല്യാസിനെ ഓടിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി ഓടിക്കയറിയ ബന്ധുവിന്റെ വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ശബ്ദം വെച്ചതോടെയാണ് നായകൾ മടങ്ങിയതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
കണ്ണൂർ മുഴുപ്പിലങ്ങാട്ട് പത്തു വയസ്സുകാരൻ നിഹാൽ എന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ കടിച്ചുകൊന്നതിന്റെ ഞെട്ടൽ മാറും മുൻപാണ് മറ്റൊരു വിദ്യാർഥിക്കു നേരെ ആക്രമണ ശ്രമമുണ്ടായത്.
കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നു പരാതിയുണ്ട്. ഇതിനെതിരെ ജില്ലാ ഭരണകൂടവും പഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















