കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മഹാരാജാസ് കോളേജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. കഴിഞ്ഞ ആറാം തീയതിയിലെ ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിലെ ആവശ്യം. ആര്‍ഷോയുടെ ഗൂഢാലോചന പരാതിയില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
ആരോപണമുയർന്ന ദിവസം പ്രിൻസിപ്പലിന്‍റെ റൂമിൽ കെഎസ്‍യു പ്രവർത്തകർ എത്തിയതും കാമ്പസിൽ മാധ്യമങ്ങൾ വന്നതും അടക്കമുളള ദൃശ്യങ്ങൾ പരിശോധിക്കുന്നതിനാണിത്. ആർഷോയ്ക്കെതിരായ കെ എസ് യു ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നും സാങ്കേതികപ്പിഴവെന്നുമാണ് പ്രിൻസിപ്പൽ മൊഴി നൽകിയത്.
read also: കശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു
പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരാണ് പ്രതികള്‍. ക്രമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേയുള്ളത്.
അതേ സമയം, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. കേരള ടെലിവിഷൻ ഫെഡറേഷനും എഡിറ്റേ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും നടപടിയെ അപലപിച്ചു. കേസ് എടുത്ത നടപടി അതീവ ആശങ്കാജനകമാണ്. കേരള സർക്കാർ അടിന്തരമായി കേസ് പിന്‍വലിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















