വാഷിങ്ടന്‍∙ ഭര്‍ത്താവിനെ കൊന്ന കേസില്‍ പിടിയിലായ അമേരിക്കന്‍ യുവതി ‘സമ്പന്നര്‍ക്കു വേണ്ടിയുള്ള ആഡംബര ജയിലുകളെ’ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്നു റിപ്പോര്‍ട്ട്. 2022 മാര്‍ച്ചില്‍ ഫെന്റനൈല്‍ എന്ന രാസവസ്തു കൂടുതലായി ഉള്ളില്‍ ചെന്ന് എറിക് റിച്ചിന്‍സ് എന്നയാള്‍ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുപ്പത്തിമൂന്നുകാരിയായ ഭാര്യ കൗറി റിച്ചിന്‍സിന്റെ ഗൂഗിള്‍ സെര്‍ച്ച് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
read also: താനൂർ ബോട്ടപകടം; തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം
യുഎസിലെ ഉട്ട എന്ന മേഖലയിലെ കാരാഗൃഹങ്ങളെക്കുറിച്ചും അമേരിക്കയിലെ ആഡംബര ജയിലുകളെക്കുറിച്ചുമാണ് കൗറി പ്രധാനമായി ഗൂഗിളില്‍ തിരഞ്ഞെിരിക്കുന്നത്. മായ്ച സന്ദേശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വീണ്ടെടുക്കാന്‍ കഴിയുമോ, ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പണം ലഭിക്കാന്‍ എത്രനാള്‍ വേണ്ടിവരും, പൊലീസിന് ഒരാളെ നിര്‍ബന്ധിച്ച് നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ കഴിയുമോ, മരണസര്‍ട്ടിഫിക്കറ്റില്‍ മരണകാരണം മാറ്റാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് കൗറി ഇന്റര്‍നെറ്റില്‍ തിരഞ്ഞിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം