വുഷു എന്ന കായികവിനോദം നിങ്ങള്‍ എപ്പോള്‍ മുതലാണ് ആരംഭിച്ചത് ; ബിഗ്‌ ബോസ്

ബിഗ് ബോസ് വീക്‌ലി ടാസ്കിൽ കമാൻഡോ ഓഫിസറുമായുള്ള പ്രണയകഥ പറഞ്ഞ് വിവാദത്തിലായ അനിയൻ മിഥുനോട് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ചോദിച്ച് ബിഗ് ബോസ്. കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിച്ചാണ് മിഥുനോട് നിജസ്ഥിതി ആരാഞ്ഞത്. മിഥുൻ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണെന്നും ഇതിന്റെ സത്യാവസ്ഥ മിഥുന്‍ തുറന്നു പറയണമെന്നും ബിഗ് ബോസ് ആവശ്യപ്പെടുന്ന പ്രമൊയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

വുഷു എന്ന കായികവിനോദം നിങ്ങള്‍ എപ്പോള്‍ മുതലാണ് ആരംഭിച്ചതെന്നും ബിഗ് ബോസ് ചോദിക്കുന്നുണ്ട്. സ്‍കൂള്‍ കാലം തൊട്ടാണ് അത് ആരംഭിച്ചതെന്നായിരുന്നു മറുപടി. രാജ്യത്തെ പ്രതിനിധീകരിച്ച് നിങ്ങള്‍ പങ്കെടുത്തത് ഏതൊക്കെ മത്സരങ്ങളിലാണ് എന്നും ആരാണ് സംഘടിപ്പിച്ചത് എന്നും ബിഗ് ബോസ് ചോദിച്ചു. ഇതിൽ മിഥുന്റെ മറുപടി പ്രമൊയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Read More:അൻപതാം വയസ്സില്‍ വീണ്ടും അച്ഛനായി പ്രഭുദേവ

ബിഗ് ബോസ് ഷോയിൽ വീക്‌ലി ടാസ്‌കായി സ്വന്തം ജീവിതാനുഭവം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അനിയൻ മിഥുന്‍ എന്ന മത്സരാർഥി ഇന്ത്യൻ ആർമിയിലെ ഒരു പാരാ കമാൻഡോയുമായി ഉണ്ടായ പ്രണയകഥ പറഞ്ഞത്. കശ്മീരില്‍ ഇന്ത്യന്‍ ആര്‍മി വിഭാഗത്തിലെ പാരാ കമാൻഡോ ആയ സനയെന്ന ഓഫിസര്‍ റാങ്കില്‍ ഒരു വനിതയെ പരിചപ്പെട്ടെന്നും അവള്‍ പഞ്ചാബി ആയിരുന്നെന്നും തുടര്‍ന്ന് അവൾ പ്രൊപ്പോസ് ചെയ്‌തെന്നും സ്വന്തം ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫിസർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയുണ്ട തറച്ചു മരിച്ചു എന്നുമാണ് അനിയൻ മിഥുൻ പറഞ്ഞത്. അതേസമയം ഇന്ത്യന്‍ ആർമിയെക്കുറിച്ചുള്ള മിഥുന്റെ വെളിപ്പെടുത്തലുകളെ ഷോയുടെ അവതാരകന്‍ മോഹന്‍ലാലും ചോദ്യം ചെയ്തിരുന്നു.   

സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ മിഥുനെ നിശിതമായി വിമർശിച്ചിരുന്നു.  ഇതിനെക്കുറിച്ച് ശനിയാഴ്‌ച മോഹൻലാൽ ചോദ്യമുയർത്തിയപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്ന മിഥുൻ  ഞായറാഴ്ചത്തെ എപ്പിസോഡില്‍ മോഹൻലാലിനോടും പ്രേക്ഷകരോടും മാപ്പ് പറയുകയാണുണ്ടായത്. പക്ഷേ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയോ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യാൻ മിഥുൻ തയാറായില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം