പ്രഭുദേവയുടേയും ഭാര്യ ഹിമാനിയുടേയും ആദ്യത്തെ കുഞ്ഞാണിത്. 2020 ലോക്ഡൗൺ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയും വിവാഹിതരാവുന്നത്. വാർത്ത സത്യമാണെന്നും അൻപതാം വയസ്സില്‍ ഒരു കുഞ്ഞിന്റെ അച്ഛനായതിൽ സന്തോഷമുണ്ടെന്നും പ്രഭുദേവ മാധ്യമങ്ങളോടു പറഞ്ഞു.
Read More:മലൈകോട്ടൈ വാലിബൻ സെറ്റിൽ മോഹൻലാലിനൊപ്പം ഹരീഷ് പേരടി
‘‘ഇത് സത്യമാണ്. ഈ പ്രായത്തിൽ ഞാൻ വീണ്ടും അച്ഛനായി. ഇപ്പോൾ ജീവിതത്തിന് ഒരു പൂർണത വന്നത് പോലെ തോന്നുന്നു. മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ എന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ഞാൻ വളരെയധികം ജോലി ചെയ്യുന്നതായി എനിക്ക് തോന്നി. എന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്.’’- താരം പറഞ്ഞു.
2020 ലോക്ക്ഡൗൺ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയും വിവാഹിതരാവുന്നത്. 2011 ൽ ആദ്യ ഭാര്യ റംലത്തുമായി വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് മൂന്ന് ആൺമക്കളുണ്ട്. അതിൽ മൂത്ത മകൻ അര്‍ബുദ രോഗത്തെ തുടർന്ന് പതിമൂന്നാം വയസ്സില്‍ മരണമടഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം