മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷണം പോയി. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ പുതുപറമ്പിൽ സിബിയുടെ വീട്ടിലാണ് മോഷണം നടന്നത്.
സിബിയും കുടുംബവും എറണാകുളത്തേക്ക് പോയ സമയത്താണ് മോഷണം. വീടിന്റെ നാല് ഭാഗത്തും സിസിടിവി ഉണ്ട്. മോഷ്ടാവിന്റെതാണന്ന് കരുതുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീടിന്റെ പുറക് വശത്തുള്ള വാതിൽ ചവിട്ടി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
read also: ഡൽഹിയിൽ ബൈക്ക് ടാക്സി വിലക്കി സുപ്രീം കോടതി
സഹോദരൻ പൂച്ചക്ക് ഭക്ഷണം കൊടുക്കാനായി എത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. വീടിനകത്തുള്ള അലമാരകളെല്ലാം കുത്തിതുറന്ന് തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം