ചാലക്കുടി അന്നനാട് മരണം നടന്ന വീട്ടുമുറ്റത്തേയ്ത്ത് മതിലിടിഞ്ഞ് വീണ് ഒമ്പതു പേര്‍ക്ക് പരിക്ക്. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേയ്ക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില് മുപ്പതടി നീളത്തില്‍ വീണത്. വേണുവിന്റെ പിതാവ് ശങ്കരന് മരിച്ചതിന്റെ ചടങ്ങുകള്‍ നടക്കുകയായിരുന്നു. മൃതദേഹം മുറ്റത്തു നിന്നും പുറത്തേയ്ക്കെടുത്തിന് പിന്നാലെ വലിയ ശബ്ദത്തോടെ മതില് നിലംപതിക്കുകയായിരുന്നു.പുറത്തേയ്ക്ക് നീങ്ങുന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടത്.
read also: 1.18 ലക്ഷം കോടി നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2,277 കോടി
പരിക്കേറ്റവരെ ഉടനെ ചാലക്കുടി താലൂക്ക് ആശുപത്രി, സെന്റ് ജെയിംസ് ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ചു. കാട്ടൂര്‍ താണിയത്ത് ഓമന(55),മേലൂര്‍ പാപ്പാത്ത് ഗീത(35),പൊന്നൂക്കര കോരന്‍കിഴിയില്‍ സുബ്രന്(70),ചാലക്കുടി ഉടുമ്പുംതറയില്‍ ഗുഗ്മിണി(53), സഹോദരി ലീല( 48),പെരുമ്പാവൂര്‍ കടമറ്റത്തില്‍ കൃഷ്ണന് ഭാര്യ ഗീത(45),കാട്ടൂര്‍ താണിയത്ത് രവി ഭാര്യ മണി(53), അന്നനാട് ചെമ്മിക്കാടന്‍ ബിജു ഭാര്യ മിനി(46) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം