അനുഭവിച്ചവർക്കും കണ്ടവർക്കും അറിഞ്ഞവർക്കും കേട്ടവർക്കുമെല്ലാം ജൂഡ് ആന്റണിയുടെ 2018 എന്ന സിനിമ പ്രളയത്തിലേക്കുള്ള ഒരു തിരിച്ചു നടത്തമായിരുന്നു. മലയാള സിനിമ അടുത്തിടെ കണ്ട ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റായി 2018 ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ തിയറ്ററിൽ സിനിമ കാണാൻ
സാധിക്കാത്തവര്ക്കായി ‘സോണി ലിവ്’ പ്ലാറ്റഫോമിലും ചിത്രം ഇപ്പോൾ ലഭ്യമാണ്. ഈ അവസരത്തിൽ പ്രളയസമയത്തു രക്ഷാപ്രവർത്തനത്തിനു പങ്കായം പിടിച്ച മത്സ്യത്തൊഴിലാളികളിൽ ചിലരെ സിനിമയ്ക്കു പുറത്ത് ഒന്നിപ്പിക്കുകയാണ് മനോരമ ഓൺലൈൻ. നാലു ദിവസം നീണ്ട രക്ഷാപ്രവർത്തനത്തെക്കുറിച്ച് ഇപ്പോൾ ഓർക്കുമ്പോഴും വെള്ളത്തിന്റെ ആ തണുപ്പ് ഇവർക്ക് അനുഭവപ്പെടുന്നുണ്ട്. സിനിമയിൽ കണ്ടതിനപ്പുറം നടുക്കുന്ന ഓർമകൾ ഇവർക്കു പങ്കുവെക്കാനുണ്ട്:
Read More:അനിയൻ മിഥുന്റെ തള്ളിന് മറുപടിയുമായി മേജർ രവി
പമ്പയാറിന്റെ അലർച്ച; ഇന്നും ചെവിയിൽനിന്നു മുഴക്കം പോയിട്ടില്ല
‘സിനിമയിൽ കണ്ടതിനെക്കാൾ വലുതാണ് നേരിട്ട് കണ്ടത്. ജീവനുള്ള എല്ലാം; മനുഷ്യരായാലും മൃഗങ്ങളായാലും രക്ഷിച്ചു കൊണ്ടു വന്നു. പലരും പൈസ നീട്ടി, എത്രയാണെന്നു പോലും നോക്കാതെ വേണ്ട എന്നേ പറഞ്ഞിട്ടുള്ളൂ. ജീവൻ രക്ഷിക്കാൻ പോകുമ്പോൾ സ്വന്തം ജീവൻ ആരും നോക്കില്ലല്ലോ. പമ്പയാറിന്റെ അന്നത്തെ അലർച്ച, അതിപ്പോഴും ചെവിയിൽ മുഴുങ്ങുന്നുണ്ട്. ലൈൻ കമ്പിയിൽ പിടിച്ചൊക്കെ വെള്ളത്തിലൂടെ പോയിട്ടുണ്ട്. ബസ്സൊക്കെ വെള്ളത്തിനു താഴെയായിരുന്നു. ഭക്ഷണം കിട്ടാനില്ലാതെ ഒഴുകി വന്ന തേങ്ങ തിന്നു വിശപ്പു മാറ്റി.
വീടേതാ വെള്ളമേതാ എന്നൊന്നും മനസ്സിലാകാതെ കിണറ്റിലേക്കു പോയിട്ടുണ്ട്. ആളുകളെയും കൊണ്ട് പോകുമ്പോൾ വള്ളം അപ്പാടെ മറിഞ്ഞുപോയിട്ടുണ്ട്. അന്നാ വള്ളത്തിൽ ഒന്നര വയസ്സുള്ള കുഞ്ഞുണ്ടായിരുന്നു. ഒന്നും നോക്കാതെ എടുത്തു ചാടി രക്ഷിച്ചു. എല്ലാവരും രക്ഷിക്കണേ എന്നു പറയുമ്പോഴും നമ്മുടെ വള്ളത്തിന് ലിമിറ്റുണ്ട്. ആരോടു പറയും ഇറങ്ങെന്ന്? ഒച്ചയെടുത്ത് എല്ലാവരും കൂടെ കയറല്ലേ എന്നു പറഞ്ഞ് തൊണ്ട പൊട്ടി ചോര വന്നിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ കഴിഞ്ഞപ്പോൾ നാട്ടുകാരുടെ ഒരു ആരവമുണ്ടായിരുന്നു. അത് മറക്കില്ല. സിനിമ കണ്ടപ്പോഴും സന്തോഷം പക്ഷേ അതിലും വലുതാണ് നേരിട്ടു കണ്ടത്.’ – മത്സ്യത്തൊഴിലാളികൾ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം