മുംബൈ∙ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി ഉയർത്തിയ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശി സാഗർ ബർവേയാണു (32) അറസ്റ്റിലായത്. ഒരു സ്വകാര്യ കമ്പനിയിലെ ഡാറ്റാ ഫീഡിങ് ആൻഡ് അനലറ്റിക്സ് സെക്ഷനിൽ ജോലിക്കാരനാണു സാഗർ ബർവേ. ഫെയ്സ്ബുക്ക്, ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു വധഭീഷണി.
read also: വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗി അറസ്റ്റിൽ
നരേന്ദ്ര ധബോൽക്കറിന്റെ വിധി തന്നെയായിരിക്കും പവാറിനെന്നായിരുന്നു ഫെയ്സ്ബുക് പോസറ്റ്. പിന്നാലെ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുളെ മുംബൈ പൊലീസിൽ പരാതി നൽകി. ഒരു എൻസിപി പ്രവർത്തകനും പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ ചൊവ്വാഴ്ച വരെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം