കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗി അറസ്റ്റിൽ. പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്.
മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തി. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അമൃത രാഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read More:38 ഡിഗ്രിക്കും മുകളില്‍ താപനില; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, ഝാര്‍ഖണ്ഡില്‍ സ്കൂളുകള്‍ക്ക് അവധി
കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് മഹേഷിനെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
Read More:ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചതായി പരാതി
മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു ഇയാളെ കൊണ്ടുവന്നത്. എന്നാല്‍ അത് പരിശോധിച്ചപ്പോള്‍ സാരമുള്ളതായിരുന്നില്ല. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിച്ചു. അസഭ്യം പറഞ്ഞുവെന്നും ഡോക്ടര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം