ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. അടുത്ത അഞ്ചുദിവസം ഉഷ്ണതരംഗം തുടരുമെന്നാണ് അറിയിപ്പ്.
Read More:പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് 24കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തീരദേശ ആന്ധ്ര, വിദര്‍ഭ മേഖല, പശ്ചിമബംഗാളിന്റെ ഏതാനും മേഖലകള്‍ എന്നിവിടങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഝാര്‍ഖണ്ഡില്‍ താപനില 38 ഡിഗ്രി മുതല്‍ 44 ഡിഗ്രി വരെയാണ്. ഉഷ്ണ തരംഗ മുന്നറിയിപ്പിന്‍രെ പശ്ചാത്തലത്തില്‍ ഝാര്‍ഖണ്ഡില്‍ സ്കൂളുകള്‍ക്ക് ഈ മാസം 14 വരെ അവധി പ്രഖ്യാപിച്ചു.
Read More:ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചതായി പരാതി
ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉഷ്ണതരംഗത്തിന്റെ സാഹചര്യത്തിൽ ബിഹാറിലെ പട്നയില്‍ വിദ്യാലയങ്ങള്‍ക്ക് ഈ മാസം 18 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. 12-ാം വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി.
Read More:മണിപ്പുർ സംഘർഷം; സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗം നേതാക്കള്‍
അതിനിടെ ഗുജറാത്തിലെ തീരപ്രദേശത്ത് കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട ബിപാര്‍ജോയിയുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റ് ഗുജറാത്തിലെ മാണ്ഡവി, പാകിസ്ഥാനിലെ കറാച്ചി എന്നിവിടങ്ങളില്‍ 15 ന് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം