ബിഗ്‌ബോസ് സീസൺ 5; സെറീന പോയത് സീക്രട്ട് റൂമിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് എഴുപതാം ആഴ്ച പിന്നിടുമ്പോൾ ആരാകും പുറത്തുപോകുക എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകരും. അഖില്‍ മാരാരും ഷിജുവും അനിയൻ മിഥുനും റിനോഷും സുരക്ഷിതരായപ്പോൾ അവസാനമായി വന്നു നിന്നത് റെനീഷയും സെറീനയുമാണ്. ഇവരിൽ ഒരാൾ പുറത്തുപോകുമെന്നാണ് മോഹൻലാലും മറ്റുള്ളവരെ അറിയിച്ചത്. എന്നാൽ അതിനിടയിൽ സംഭവിച്ചത് വമ്പൻ ട്വിസ്റ്റും. റെനീഷയെ ബിഗ് ബോസ് വീട്ടിലേക്കയച്ച് സെറീനയോട് പുറത്തേക്കുപോകാൻ പറഞ്ഞു. എന്നാൽ സെറീന എത്തിയത് സീക്രട്ട് റൂമിലും. 

സ്ത്രീപ്രാതിനിധ്യം കുറവായതിനാലാണ് ഈ ആഴ്ച സെറീനയെ പുറത്താക്കാത്തതെന്നും അടുത്ത ആഴ്ചത്തെ എലിമിനേഷനിലേക്ക് സെറീന നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പിന്നീട് മോഹൻലാൽ പ്രേക്ഷകരെ അറിയിച്ചു. അടുത്ത ആഴ്‍ച പ്രേക്ഷക വിധി സെറീനയ്‍ക്ക് എതിര് ആണെങ്കില്‍ അവര്‍ ഈ വീടിനോട് വിട പറയേണ്ടി വരുമെന്നും മോഹൻലാല്‍ വ്യക്തമാക്കി.

Read More:വില കൂട്ടാതെ കൊളളികളുടെ എണ്ണം പകുതിയാക്കി കുറച്ച് തീപ്പെട്ടി കമ്പനികൾ

അത്യന്തം പിരിമുറക്കമുള്ള നിമിഷങ്ങള്‍ ആണ് ഞായറാഴ്ചത്തെ എപ്പിസോഡിൽ നടന്നത്. ആരു പുറത്തുപോകുമെന്ന് മോഹൻലാല്‍ കൃത്യമായി അറിയിച്ചില്ലെങ്കിലും കാണിച്ച അക്ഷരങ്ങളുടെ സൂചനയില്‍ അത് സെറീനയായിരുന്നു. തുടര്‍ന്ന് സെറീനയുടെ കണ്ണ് മൂടിക്കെട്ടി പുറത്തേയ്‍ക്ക് കൊണ്ടുപോകുകയായിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് റെനീഷ തിരിച്ചെത്തി. എന്നാല്‍ സീക്രട്ട് റൂമിലേക്ക് ആയിരുന്നു സെറീനയെ കൊണ്ടുപോയത്. സെറീന പുറത്തായെന്ന് മറ്റ് മത്സരാര്‍ഥികള്‍ കരുതിയെങ്കിലും വൻ ട്വിസ്റ്റാണ് സംഭവിച്ചത്.

സീക്രട്ട് റൂമിലിരിക്കുന്ന സെറീനയ്ക്ക് ബിഗ് ബോസ് ഹൗസിൽ നടക്കുന്ന സംഭവങ്ങളെന്തെന്ന് ഒരു ടിവി മോണിറ്ററിലൂടെ കാണാൻ സാധിക്കും. ശബ്ദം കേൾക്കുന്നതിനായി ഹെഡ് സെറ്റും നൽകിയിട്ടുണ്ട്. അടുത്ത ആഴ്ച സെറീന സീക്രട്ട് റൂമിൽ നിന്നും പുറത്തെത്തി സഹമത്സരാർഥികളെ ഞെട്ടിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം