കൊച്ചി : എഴുതാത്ത പരീക്ഷയ്ക്കു തനിക്കു മാർക്ക് ലിസ്റ്റ് ലഭിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ പരാതിയിൽ ഇന്നു മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളറുടെ മൊഴിയെടുക്കും. മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗം കോഴ്സ് കോഓർഡിനേറ്റർ, പ്രിൻസിപ്പൽ എന്നിവരടക്കം 5 പേർക്കെതിരെയാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
എഴുതാത്ത പരീക്ഷ വിജയിച്ചതായി സർട്ടിഫിക്കറ്റ് വന്നതു സാങ്കേതികപ്പിഴവാണോ, പരീക്ഷാ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടോ, തെറ്റായ ഫലം വന്നതിനു പിന്നിൽ പ്രതികളുടെ ഇടപെടൽ ഉണ്ടോ എന്നീ കാര്യങ്ങളാണു പ്രധാനമായും അന്വേഷിക്കുക. കോളജിലെ ആർക്കിയോളജിക്കൽ വകുപ്പ് കോഓർഡിനേറ്റർ വിനോദ് കുമാർ കല്ലോലിക്കൽ, പ്രിൻസിപ്പൽ വി.എസ്.ജോയ് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
read also: എറണാകുളം ജില്ലയില് ഡെങ്കിപ്പനിയും പടരുന്നു; 11 ദിവസത്തിനിടെ ആറ് മരണം
പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മഹാരാജാസ് കോളേജ് കെഎസ്യു യൂണിറ്റ് ഭാരവാഹി സി.എ.ഫാസിൽ, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ എന്നിവരെ ചോദ്യം ചെയ്തിട്ടില്ല. പരാതിക്കാരനിൽ നിന്ന് ഇനിയും പൊലീസ് മൊഴിയെടുത്തിട്ടുമില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം