ന്യൂഡൽഹി ∙ ലൈംഗികാതിക്രമക്കേസ് പ്രതിയായ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ‘ശക്തിപ്രകടന റാലി’ ഇന്ന് ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടക്കും. ബ്രിജ്ഭൂഷണിനെ പുറത്താക്കാൻ പാർട്ടിക്കു മുകളിൽ സമ്മർദം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് റാലി.
വനിതാ അത്ലീറ്റുകളെ ലൈംഗികാതിക്രമത്തിനിരകളാക്കി എന്നാരോപിച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റങ് പുനിയ എന്നിവരുടെ നേതൃത്വത്തിൽ ബ്രിജ്ഭൂഷണിനെതിരെ പ്രതിഷേധം ശക്തമാണ്. യുപി കൈസർഗഞ്ചിൽനിന്നുള്ള ലോക്സഭാംഗമായ ബ്രിജ് ഭൂഷൺ മണ്ഡലത്തിലെ കത്രയിലാണ് റാലി നടത്തുന്നത്. അയോധ്യയിൽ നടത്താനിരുന്ന ജൻ ചേതന മഹാറാലി മാറ്റിവയ്ക്കുന്നതായി ബ്രിജ് ഭൂഷൺ നേരത്തേ അറിയിച്ചിരുന്നു. ഇതിനു പകരമാണു സ്വന്തം മണ്ഡലത്തിലെ റാലി.
വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണിനെതിരായ ആരോപണം. ബ്രിജ്ഭൂഷണിനെതിരായ പരാതിയിൽ ജൂൺ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഗുസ്തിതാരങ്ങൾക്ക് ഉറപ്പു നൽകി. പക്ഷേ, അറസ്റ്റ് സംബന്ധിച്ച് അനുരാഗ് ഠാക്കൂർ ഒന്നും പറഞ്ഞിട്ടില്ല.
read more: ‘ഈശ്വരാ വഴക്കില്ലല്ലോ’ ; സലീംകുമാറിന്റെ പുസ്തകം പ്രകാശനം ചെയ്ത് ചാക്കോച്ചനും രമേഷ് പിഷാരടിയും
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഗുസ്തി താരങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നാണ് അമിത് ഷാ ഗുസ്തി താരങ്ങളോട് പറഞ്ഞത്. തനിക്കെതിരായ ആരോപണങ്ങളിൽ ഒരെണ്ണമെങ്കിലും തെളിയിക്കപ്പെട്ടാൽ ജീവനൊടുക്കാൻവരെ തയാറാണെന്നാണു ബ്രിജ്ഭൂഷണിന്റെ പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം