മുംബൈ: മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതം അടിസ്ഥാനമാക്കിയുള്ള സംവരണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദേഡിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം സംവരണ വിഷയത്തിൽ ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കണം. സവർക്കറെ ടെക്സ്റ്റ് ബുക്കുകളിൽ നിന്നു ഒഴിവാക്കാൻ കർണാടകയിൽ സർക്കാർ രൂപീകരിച്ചവർ തീരുമാനിച്ചിട്ടുണ്ട്. ഉദ്ദവ് ഈ നിലപാടിനോടു യോജിക്കുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് മുസ്ലിം സംവരണം വേണോ വേണ്ടയോ എന്ന് ഉദ്ദവ് പറയണം. സവര്‍ക്കറെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് തന്നെയാണോ ഉദ്ദവിനുള്ളതെന്നും ചോദിച്ചു.
read more : ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
മുത്തലാഖ്, അയോധ്യ ക്ഷേത്ര നിർമാണം, ഏകീകൃത സിവിൽ കോഡ് എന്നീ വിഷയങ്ങളിലും താക്കറെ നയം വ്യക്തമാക്കണമെന്നും ഷാ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം