ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ട്. ബിജെപി പ്രദേശിക നേതാവും ഭാരതീയ ജനത യുവജനമോര്‍ച്ചയുടെ പ്രാദേശിക സമൂഹമാധ്യമ നിയന്ത്രണ ചുമതലയുമുണ്ടായിരുന്ന നിശാന്ത് ഗാര്‍ഗിനെയാണ്(35) മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിശാന്ത് ആത്മഹത്യ ചെയ്തതാണെന്ന് ഭാര്യ സോണി മൊഴി നല്‍കിയതായും പോലീസ് പറഞ്ഞു. ‘കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. മർദ്ദനത്തെ തുടർന്ന് ഇവര്‍ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. അടുത്ത ദിവസം രാവിലെ വീട്ടിലെത്തിയപ്പോഴാണ് നിശാന്ത് മരിച്ചുകിടക്കുന്നത് കണ്ടത്’ എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. താന്‍ ഭര്‍ത്താവ് മരിച്ചു കിടക്കുന്നതു കണ്ട് തോക്ക് ഒളിപ്പിച്ചതാണെന്ന് ഭാര്യ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം