ബംഗളൂരു: കോൺഗ്രസ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ശക്തി’ പദ്ധതി ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. കർണാടകയിൽ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് ഇത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢി എന്നിവർ പങ്കെടുക്കും.
കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യൂ.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സംസ്ഥാനത്തിനകത്ത് ഓടുന്ന സിറ്റി, ഓർഡിനറി, എക്സ്പ്രസ് ബസുകളിലാണ് ആനുകൂല്യം. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ കർണാടകയുടെ അതിർത്തിവരെ യാത്ര ചെയ്യാം. അതിർത്തി സംസ്ഥാനങ്ങളുടെ അകത്ത് 20 കിലോമീറ്ററും ഈ പദ്ധതി വഴി സൗജന്യമായി യാത്ര നടത്താനാവും. ഇതിനുശേഷം യാത്ര നടത്താൻ പണം നൽകണം.
read more: എഎപി വീണ്ടും രാംലീലയിലേക്ക്; ലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലി ഇന്ന്
ആദ്യത്തെ മൂന്നുമാസം കേന്ദ്ര-സംസ്ഥാന സർക്കാർ തിരിച്ചറിയൽ രേഖ കണ്ടക്ടറെ കാണിച്ചാൽ മതി. കണ്ടക്ടർ പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് നൽകും. മൂന്നു മാസത്തിന് ശേഷം യാത്രക്ക് ശക്തി സ്മാർട് കാർഡുകൾ നിർബന്ധമാണ്. സർക്കാരിന്റൈ സേവ സിന്ധു പോർട്ടർ, കർണാടക വൺ വെബ്സൈറ്റ്, ബാംഗ്ലൂർ വൺ പോർട്ടൽ എന്നിവയിലൂടെ സ്മാർട്ട് കാർഡിനായി അപേക്ഷിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം