കാൻസാസ് സിറ്റി (യുഎസ്): അമേരിക്കയിലെ കാൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. കിഴക്കൻ കാൻസാസ് നഗരത്തിലെ മക്ഡൊണാൾഡ്സ് റസ്റ്റോറന്റിന് മുന്നിലായിരുന്നു വെടിവയ്പ്പുണ്ടായത്. സഹായം അഭ്യർത്ഥിച്ച് പൊലീസ് ഉദ്യോഗസ്ഥൻ കൺട്രോള്‍റൂമിലേക്ക് വിളിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫോൺവിളിയെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം സമീപത്ത് നിർത്തിയിട്ട ഒരു വെള്ള വാനിന് സമീപം സഹായം അഭ്യർത്ഥിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചുപേരെ കണ്ടെത്തി. ഇതിൽ മൂന്നുപേര്‍ക്ക് വെടിയേറ്റിരുന്നുവെന്ന് മിസൗറി സ്റ്റേറ്റ് ഹൈവേ പട്രോൾ വക്താവ് ആൻഡി ബെൽ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഒരു കറുത്തവര്ഗക്കാരൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. വെടിയേറ്റ മറ്റൊരു സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാമത്തെ ആളുടെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സഹായം അഭ്യർത്ഥിച്ച് പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചതിന് മുൻപ് എന്ത് സംഭവിച്ചുവെന്ന് പൊലീസ് അന്വേഷിച്ചുവരികയാണെന്നും പൊലീസുകാരനാണോ വെടിയുതിർത്തതെന്നും അന്വേഷിക്കുന്നുണ്ടെന്നും ബെൽ പറഞ്ഞു.
read more: എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പ് അടക്കം മൂന്നു പേര് അറസ്റ്റില്‍
അമേരിക്കയിലെ ഫിലാഡൽഫിയയിൽ ദിവസങ്ങൾക്ക് മുൻപ് മലയാളി യുവാവ് വെടിയേറ്റ് മരിച്ചിരുന്നു. കൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്. റോയ് – ആശാ ദമ്പതികളുടെ മകനാണ്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അജ്ഞാതൻ ജൂഡ് ചാക്കോയക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്താണ് ആക്രമണ കാരണമെന്നതിൽ വ്യക്തതയില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം