നന്ദേഡ്: മുസ്ലിം സംവരണം ഭരണഘടനാവിരുദ്ധമാണെന്ന നിലപാടാണ് ബിജെപിക്കുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതം അടിസ്ഥാനമാക്കിയുള്ള സംവരണം ആവശ്യമില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പതാംവാര്‍ഷികത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇക്കാര്യങ്ങളില്‍ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം. സവര്‍ക്കറെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് തന്നെയാണോ താക്കറെയ്ക്കുമുള്ളതെന്ന് അമിത് ഷാ ചോദിച്ചു.
വീർ സവർക്കറിനെ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കണമെന്ന് പറഞ്ഞ കർണാടകയിലെ സർക്കാറിനോട് അദ്ദേഹം യോജിക്കുന്നുണ്ടോയെന്ന് പറയണമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, അമിത് ഷാ കർണാടകയിൽ ഉപയോഗിച്ച സംവരണ കാർഡ് മഹാരാഷ്ട്രയിലും ഉപയോഗിക്കുകയാണെന്ന് ചിലർ സമൂഹ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















