ഇംഫാൽ: മണിപ്പൂരിൽ പോലീസ് സ്റ്റേഷനുകളിൽനിന്നും ആയുധപ്പുരകളിൽ നിന്നും തട്ടിയെടുത്ത ആയുധങ്ങൾ തിരികെ നിക്ഷേപിക്കാൻ പെട്ടി സ്ഥാപിച്ച് ബിജെപി എംഎൽഎ. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ബിജെപി എംഎൽഎ എൽ. സുസിന്ദ്രോ മെയ്തിയാണ് തന്റെ വീടിനു മുന്നിൽ പെട്ടി സ്ഥാപിച്ചത്.
‘തട്ടിയെടുത്ത ആയുധങ്ങൾ ഇവിടെ നിക്ഷേപിക്കുക, നിങ്ങളെ ആരും ചോദ്യം ചെയ്യുകയില്ല. നിങ്ങൾക്ക് ആയുധങ്ങൾ ഇവിടെ നിക്ഷേപിച്ചിട്ട് സധൈര്യം പോകാം. പേര് പോലും വെളിപ്പെടുത്തേണ്ടതില്ല’ – ബിജെപി എംഎൽഎ പെട്ടിയിൽ രേഖപ്പെടുത്തി. രണ്ട് ഓട്ടോമാറ്റിക് റൈഫിളുകളും ബുള്ളറ്റുകളുടെ ബെൽറ്റുകളും ഉൾപ്പെടെ ഏതാനും ആയുധങ്ങൾ പെട്ടിയിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
പോലീസ് സ്റ്റേഷൻ, മണിപ്പൂർ റൈഫിൾസ്, ഐആർബിഎൻ എന്നിവയുടെ ആയുധപ്പുരകൾ എന്നിവിടങ്ങളിൽനിന്ന് നാലായരിത്തിലേറെ തോക്കുകളും വെടിക്കോപ്പുകളുമാണ് അക്രമികൾ കൊള്ളയടിച്ചത്. എന്നാൽ പിന്നീട് സർക്കാർ അഭ്യർഥനയെത്തുടർന്ന് ഇവയിൽ 900 ലധികം ആയുധങ്ങളും ആയിരക്കണക്കിന് വെടിയുണ്ടകളും സൈന്യം കണ്ടെടുത്തിരുന്നു. കാടുകളിലും വിജനമായ സ്ഥലങ്ങളിലുമാണ് ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇംഫാൽ താഴ്വര ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി സംഘടനകളുടെ കൂട്ടായ്മയായ മണിപ്പൂർ ഏകോപന സമിതി (COCOMI) തട്ടിയെടുത്ത ആയുധങ്ങൾ തിരികെ നൽകാനുള്ള ആഹ്വാനം തള്ളിയിരുന്നു. മണിപ്പൂർ കലാപത്തിനു കാരണക്കാരായവരെ തുടച്ചുനീക്കി സമാധാനം സ്ഥാപിക്കാതെ ആയുധങ്ങൾ തിരികെ നൽകേണ്ടെന്നാണ് ഇവരുടെ നിലപാട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















