അഹമ്മദാബാദ്: ഹോട്ടലിൽ നിന്ന് ലഭിച്ച പാഴ്സലിലെ ഭക്ഷ്യവസ്തുക്കളുടെ അളവിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറായ രാജു വൻകർ (45) ആണ് കൊല്ലപ്പെട്ടത്.
വാക്കുതർക്കത്തെ തുടർന്ന് ഉന്നതജാതിയിൽപ്പെട്ട ഹോട്ടൽ ഉടമയും ഇയാളുടെ അനുയായിയും രാജുവിനെ മർദ്ദിക്കുകയായിരുന്നു. ജൂൺ എഴിനാണു സംഭവം നടന്നത്. മർദനമേറ്റ വാൻകർ വഡോദരയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരിച്ചത്.
ബുധനാഴ്ച രാത്രി രാജു, ബാകോർ മേഖലയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്സൽ വാങ്ങിയിരുന്നു. താൻ നൽകിയ പണത്തിന്റെ മൂല്യത്തിനുള്ളത്ര അളവിൽ ഭക്ഷണം പാഴ്സലിൽ ഇല്ലെന്ന് ഇയാൾ പറഞ്ഞതോടെ ഹോട്ടൽ ഉടമയും സംഘവും ചേർന്ന് രാജുവിനെ മർദിക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ തിരികെ വീട്ടിലെത്തിയ രാജു രാത്രിയോടെ അടിവയറ്റില്‍ വേദനയെടുക്കുന്നതായി വീട്ടുകാരെ അറിയിച്ചു. തുടർന്നു മഹിസാഗറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഗോധ്രയിലെ ഒരു ആശുപത്രിയിലും അവിടെനിന്ന് വഡോദരയിലെ എസ്എസ്ജി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
പ്രതികൾക്കെതിരെ ഐപിസി 302, 323, 504, 506(2) വകുപ്പുകൾ പ്രകാരവും എസ്സി എസ്ടി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















