കൊച്ചി: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ ക്രൈം ബ്രാഞ്ചിന്റെ അതിവേഗ അന്വേഷണം. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോളേജിൽ എത്തി. പ്രിൻസിപ്പൽ ഡോ വി എസ് ജോയിയുടെ മൊഴി എടുത്തു.
മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്നും സാങ്കേതികപ്പിഴവാണ് സംഭവിച്ചതെന്നും പ്രിന്‍സിപ്പല്‍ മൊഴി നല്‍കി. ഇത് സാധൂകരിക്കുന്ന തെളിവുകളും പ്രിന്‍സിപ്പല്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
Read more: സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലും എൻ.സി.പി വര്‍ക്കിങ് പ്രസിഡന്റുമാര്‍
കേസിൽ അഞ്ചു പ്രതികളാണ് ഉള്ളത്. അഞ്ച് പേരുടെയും മൊഴി എടുക്കുമെന്ന് എ സി പി വ്യക്തമാക്കി. ആർഷോ പഠിച്ചിരുന്ന ആർക്കയോളജി വകുപ്പ് കോഡിനേറ്റർ ഡോ. വിനോദിന്റെ മൊഴിയും പൊലീസ് സംഘം ഇന്ന് രേഖപ്പെടുത്തും.
എഴുതാത്ത പരീക്ഷ പാസായെന്ന ഫലത്തിനു പിന്നില്‍ ഗുരുതര ക്രമക്കേടെന്ന് പി.എം.ആര്‍ഷോ ആരോപിച്ചിരുന്നു. താന്‍ പാസായെന്ന തരത്തിലുള്ള മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നത് സാങ്കേതിക പിഴവോ, അല്ലെങ്കില്‍ വിവാദം ഉണ്ടാക്കാന്‍ വേണ്ടി ആരെങ്കിലും കരുതിക്കൂട്ടി ചെയ്ത ചെയ്ത പ്രവൃത്തിയോ ആകാമെന്ന് ആര്‍ഷോ പറഞ്ഞു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണംവേണം. ജൂനിയര്‍ വിദ്യാര്‍ഥികളുടെ ഫലത്തിനൊപ്പമാണ് തന്റെ പേര് എഴുതിച്ചേര്‍ത്തത്. ആര്‍ക്കിയോളജി വകുപ്പ് മേധാവിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നുമായിരുന്നു ആര്‍ഷോയുടെ വാദം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















