ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി കസേര ഭഗവന്ത് മന്നിന് സമ്മാനിച്ചത് തന്റെ ഭർത്താവാണെന്ന് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദു. ഡൽഹി മുഖ്യമന്ത്രിയും എഎപി തലവനുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആഗ്രഹം പഞ്ചാബിനെ നയിക്കാൻ നവ്‌ജ്യോത് സിംഗ് സിദ്ധുവിനെ എന്നായിരുന്നു. എന്നാൽ പാർട്ടിയെ ഒറ്റിക്കൊടുക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നുവെന്നും നവജ്യോത് കൗർ പറഞ്ഞു. ഭഗവന്ത് മന്നും നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള വാക്‌പോരിനിടെയായിരുന്നു അവരുടെ പ്രസ്താവന.
“മുഖ്യമന്ത്രി ഭഗവന്ത് മാൻ, നിങ്ങളുടെ നിധി വേട്ടയിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യം ഞാൻ ഇന്ന് തുറക്കട്ടെ. നിങ്ങൾ ഇരിക്കുന്ന മാന്യമായ കസേര നിങ്ങളുടെ വലിയ സഹോദരൻ നിങ്ങൾക്ക് സമ്മാനിച്ചതാണെന്ന് നിങ്ങൾ അറിയണം. നവ്‌ജ്യോത് സിദ്ധു. പഞ്ചാബിനെ നയിക്കാൻ നവ്‌ജ്യോതിനെ നിങ്ങളുടെ ഏറ്റവും മുതിർന്ന നേതാവ് ആഗ്രഹിച്ചിരുന്നു” നവജ്യോത് കൗർ ട്വീറ്റ് ചെയ്തു.
Read more: ‘ഇവർ എന്നെ ചതിച്ചതാണ്, വായ്പയെടുത്തത് 70,000 രൂപ മാത്രം’; ആത്മഹത്യാക്കുറിപ്പിൽ രാജേന്ദ്രൻ നായർ
എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പഞ്ചാബിനെ നയിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മാർഗങ്ങളിലൂടെ സിദ്ദുവിനെ സമീപിച്ചിരുന്നതായി കൗർ അവകാശപ്പെട്ടു. 2022 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനു പിന്നാലെയാണ് പഞ്ചാബിൽ എഎപി സർക്കാർ രൂപീകരിക്കുകയും ഭഗവന്ത് മാൻ മുഖ്യമന്ത്രിയാകുകയും ചെയ്തത്.
‘‘നമ്മുടെ സംസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെക്കുറിച്ച് അറിഞ്ഞുകൊണ്ട് പഞ്ചാബിനെ നയിക്കാൻ വിവിധ മാർഗങ്ങളിലൂടെ കേജ്‌രിവാൾ അദ്ദേഹത്തെ സമീപിച്ചു. പാർട്ടിയെ ഒറ്റിക്കൊടുക്കാൻ ആഗ്രഹിക്കാത്തതിനാലും പഞ്ചാബിന്റെ വികസനത്തിന്റെ കാര്യത്തിൽ ശക്തരായ രണ്ട് ആളുകൾ ഏറ്റുമുട്ടിയേക്കാമെന്നും കരുതി നിങ്ങൾക്ക് അദ്ദേഹം അവസരം തരികയായിരുന്നു.’’– കൗർ അവകാശപ്പെട്ടു. പഞ്ചാബിന്റെ ക്ഷേമമാണ് നവജ്യോത് സിദ്ദുവിന്റെ ഏക പരിഗണനയെന്നും അതിനായി അദ്ദേഹം എല്ലാം ത്യജിച്ചുവെന്നും അവർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
ഒരു പഞ്ചാബി ദിനപത്രത്തിന്റെ എഡിറ്റര്‍ക്കെതിരേയുള്ള വിജിലന്‍സ് നടപടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ജലന്ദറിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് സിദ്ധുവും തമ്മിൽ ട്വിറ്ററിൽ വാക്പോര് നടത്തിയത്. വാക്പോര് തുടരുന്നതിനിടെയാണ്, ‘ആരും അറിയാത്ത ഒരു രഹസ്യം പുറത്തുവിടുന്നു’ എന്ന് വ്യക്തമാക്കിക്കൊണ്ട് സിദ്ധുവിന്റെ ഭാര്യ രംഗത്തെത്തിയത്.
















