കൽപറ്റ: പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ ആത്മഹത്യ ചെയ്ത കർഷകൻ രാജേന്ദ്രൻ നായരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വീട്ടുകാർ നടത്തിയ തിരച്ചിലിൽ ഡയറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. കത്ത് പൊലീസിനു കൈമാറി. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി
തന്റെ മരണത്തിന് ഉത്തരവാദികളായ സജീവൻ കൊല്ലപ്പള്ളി, കോൺഗ്രസ് നേതാവ് കെ കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ കത്തില്‍ പരാമർശിക്കുന്നുണ്ട്.
താൻ ബാങ്കിൽ നിന്നും ലോണെടുത്തത് 70,000 രൂപ മാത്രമാണെന്നും ചതിച്ചതാണെന്നും കുറിപ്പിൽ പരാമർശമുണ്ട്. കഴിഞ്ഞ മാസം 29നാണ് രാജേന്ദ്രൻ നായർ മരിച്ചത്.
Read more: ജാക്കി ഷ്റോഫിന്റെ ഭാര്യ ആയിഷയിൽനിന്ന് 58 ലക്ഷം തട്ടി; കേസെടുത്ത് മുംബൈ പൊലീസ്
സംഭവത്തിൽ മുൻ ബാങ്ക് പ്രസിഡന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. കെ.കെ.ഏബ്രഹാം അടക്കം 10 പേരാണു പ്രതികൾ. കൂട്ടുപ്രതിയും വായ്പാത്തട്ടിപ്പിന്റെ മുഖ്യസൂത്രധാരനുമായ കൊല്ലപ്പള്ളി സജീവൻ പത്താം പ്രതിയാണ്.
ചെറിയ തുക വായ്പ എടുക്കാൻ ബാങ്കിൽ എത്തിയ കർഷകർ ഉൾപ്പടെയുള്ളവരുടെ പേരിലായിരുന്നു തട്ടിപ്പ്. ചെറിയ തുകയ്ക്ക് എത്തുന്നവരുടെ പേരിൽ വലിയ തുക എഴുതിയെടുത്താണ് തട്ടിപ്പ്. വായ്പ തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് എത്തിത്തുടങ്ങിയതോടെയാണ് പലരും തട്ടിപ്പ് വിവരം പുറത്തറിയുന്നത്. 30ൽ അധികം പരാതികളാണ് ലഭിച്ചത്.
ഭൂമി പണയപ്പെടുത്തി രാജേന്ദ്രന് 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാൽ 70000 രൂപ മാത്രമാണ് രാജേന്ദ്രൻ വായ്പ എടുത്തിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം