ജഡ്ജിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച വിഷയത്തില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കെ എം ഷാജഹാന്. ഹൈക്കോടതി ജഡ്ജിക്കെന്ന പേരില്‍ അഭിഭാഷകന് കോഴ വാങ്ങിയ കേസുമായി ബന്ധപ്പെട്ടാണ് കെ എം ഷാജഹാന് ജഡ്ജിമാര്‍ക്കെതിരെ ചാനലില്‍ ആരോപണം ഉയര്‍ത്തിയത്.
ജഡ്ജിമാര്‍ പലരും കൈക്കൂലിക്കാരാണെന്നായിരുന്നു ഇദേഹത്തിന്റെ വാദം. ഇതിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ കേസ് എടുക്കുകയായിരുന്നു. എന്നാല്‍, ആരോപണം ഉയര്‍ത്തിയ വിഷയത്തില്‍ തെളിവ് ഹാജരാക്കാന്‍ ഷാജഹാന് സാധിച്ചില്ല. തുടര്‍ന്ന് കോടതി ശിക്ഷിക്കുമെന്ന് അറിഞ്ഞതോടെയാണ് മാപ്പ് പറഞ്ഞ് കേസില്‍ നിന്ന് തലയൂരിയത്.
read more :മാവേലിക്കരയില്‍ ആറുവയസ്സുള്ള മകളെ വെട്ടിക്കൊന്ന സംഭവം ; ആസൂത്രിത കൊലപാതകമെന്ന് പോലീസ്
കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പ് എഴുതി നല്‍കാമെന്ന് കെ എം ഷാജഹാന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നു ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് അദേഹം മാപ്പ് പറഞ്ഞത്. ജഡ്ജിമാരായ പി ബി സുരേഷ്കുമാര്‍, സി എസ് സുധ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം