ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ നൽകിയത് വ്യാജ പരാതിയെന്ന് ഗുസ്തി താരത്തിന്റെ പിതാവ്. ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത പെണ്‍കുട്ടിയുടെ പിതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൂർവ വൈരാഗ്യത്തെ തുടർന്നാണ് വ്യാജ പരാതി നൽകിയതെന്ന് ഇയാൾ വെളിപ്പെടുത്തി. വാർത്ത ഏജൻസിയായ പിടിഐയോടാണ് പ്രതികരണം.
ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാത്തതിൽ വിരോധമുണ്ടായിരുന്നു. ഇതിൽ പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയത്. കേസ് കോടതിയിൽ എത്തും മുൻപ് തെറ്റ് തിരുത്തുന്നുവെന്നും പിതാവ് പറഞ്ഞു.
Read more: മാവേലിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
ഏഷ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പ് ട്രയൽസിൽ മകൾക്ക് യോഗ്യത ലഭിക്കാത്തതിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ ഉറപ്പ് നൽകി. അതിനാലാണ് വ്യാജ പരാതി എന്ന് വെളിപ്പെടുത്തുന്നത് എന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങൾ കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയിൽ ജൂണ്‍ 15നകം ബ്രിജ് ഭൂഷണെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെ ഗുസ്തി താരങ്ങൾ സമരം തത്കാലത്തേക്കു പിൻവലിച്ചിരുന്നു. പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ജൂൺ 15 നുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും സാക്ഷി മാലിക് പ്രതികരിച്ചു. വിഷയം കർഷക നേതാക്കളുമായിട്ട് ചർച്ച ചെയ്യുമെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.
അതേസമയം പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന്റെ അറസ്റ്റു വൈകുമെന്നാണ് റിപ്പോർട്ട്. കേസ് കൂടുതൽ ദുർബലമാകാനും സാധ്യതയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം