ന്യൂഡൽഹി: ചൈനീസ് സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഒാഫീസുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മാല്‍വെയര്‍ ആക്രമണം അടക്കം സുരക്ഷാവെല്ലുകളികള്‍ കണക്കിലെടുത്താണ് ഇത്തരം ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. വാണിജ്യമേഖലയില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.
ചൈനീസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന മേഖലകളുടെ പട്ടിക തയാറാക്കിയാണു നിർദേശം കൈമാറിയത്. ത്രിഡി പ്രിന്റിങ്, തുറമുഖ ക്രെയിനുകളിലെ സ്കാഡ സിസ്റ്റംസ്, ഡേറ്റാ ടെക്നോളജി, സോഫ്റ്റ്‌വെയർ തുടങ്ങിയ മേഖലകളിൽ ചൈനീസ് സാങ്കേതികവിദ്യകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നാണു മുന്നറിയിപ്പ്. ആണവോർജം, ബ്രോഡ്കാസ്റ്റിങ്, മാധ്യമങ്ങൾ, പ്രതിരോധം, ബഹിരാകാശം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
വിലക്കുറവാണ് ചൈനീസ് സാങ്കേതിക വിദ്യയും ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള പ്രധാന ആകര്‍ഷണം. ഇനി ആ പരിഗണന വേണ്ടെന്നാണ് െപാതുമേഖലാസ്ഥാപനങ്ങള്‍ക്കും ഒാഫീസുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. മറ്റുള്ളവരേക്കാള്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് കരാര്‍ നേടിയെടുക്കുക എന്നത് ചൈനീസ് കമ്പനികള്‍ പ്രയോഗിക്കുന്ന രീതിയാണ്.
Read more: മാവേലിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
ഈ സാഹചര്യം മറികടക്കാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മാർഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടേറിയറ്റ് നടപടി സ്വീകരിച്ചിരുന്നു. ഒരു വർഷം നീളുന്ന ബോധവൽക്കരണ പരിപാടികൾ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും. ചൈനീസ് ഉൽപന്നങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യതകൾ ബോധ്യപ്പെടുത്തും. പൂർണ നിരോധനമല്ല, പ്രധാന മേഖലകളിലെ ചൈനീസ് സാന്നിധ്യം കുറയ്ക്കുകയാണു ലക്ഷ്യമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
എയിംസിന്‍റെ ഡേറ്റ ബേസ് ഹാക്ക് ചെയ്യപ്പെട്ടത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടപ്പെടുന്നു. സാങ്കേതിക വിദ്യയ്ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഒരു രാജ്യത്തെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാനും ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി സ്വാശ്രയത്വം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന കേരള സർക്കാരിന്റെ കെ–ഫോൺ പദ്ധതിയിൽ ചൈനീസ് കേബിളുകൾ ഉപയോഗിക്കുന്നതായി വിമർശനമുണ്ടായിരുന്നു.
ഇന്ത്യൻ നിർമിത ഉൽപന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച്, കേരള സർക്കാരിന്റെ കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിളാണെന്ന വിവരം പുറത്തുവന്നിരുന്നു. എൽഎസ് കേബിൾ എന്ന കമ്പനി ഇന്ത്യൻ നിർമിതമെന്ന പേരിൽ നൽകിയ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. ഒപിജിഡബ്ല്യു കേബിളിന്റെ ആകെ വിലയിൽ 70% വരുന്ന സുപ്രധാന ഘടകങ്ങളാണു ‘ടിജിജി ചൈന’ കമ്പനിയിൽനിന്നു വാങ്ങിയത്. വില ആറിരട്ടിയോളം കൂടുതലുമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം