ഭോപ്പാല്‍: 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. കുഴല്‍ക്കിണറില്‍ വീണ് മൂന്നു ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്. നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വ്യാഴാഴ്ച വൈകിട്ടോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.
മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലാണ് സംഭവം. മുഗോളി ഗ്രാമത്തിലെ പാടത്തിന് സമീപം കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 300 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ 40 അടി താഴ്ചയിലേക്ക് വീണ കുട്ടി പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്ക് പതിച്ചിരുന്നു. സൈന്യം, ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തത്തിനൊടുവില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കുട്ടിയെ പുറത്തെടുക്കാനായത്. ആംബുലൻസിൽ ഉടന്‍ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read more: മാവേലിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
ദേശീയ ദുരന്ത നിവാരണ സേനയും സ്റ്റേറ്റ് ഡിസാസ്റ്റർ എമർജൻസി റെസ്‌പോൺസ് ഫോഴ്‌സും സൈന്യവും റോബോട്ടിക് വിദഗ്ധരുടെ സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഒരു റോബോട്ടിനെ കുഴല്‍ക്കിണറിലേക്ക് ഇറക്കി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും പൈപ്പിലൂടെ ഓക്‌സിജന്‍ നല്‍കി കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ആദ്യം 40 അടിയോളം താഴ്ചയിൽ കുടുങ്ങിക്കിടന്ന കുട്ടി, രക്ഷാപ്രവർത്തനത്തിനിടെ 100 അടിയോളം താഴേയ്ക്ക് വീണു. ഇത് ദൗത്യം കൂടുതൽ ദുഷ്കരമാക്കിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം