മലപ്പുറം :- മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാൻ ബെഞ്ചുകളല്ല ബാച്ചുകളാണ് ആവശ്യമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്തെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് നടത്തിയ കലക്ട്രേറ്റ് ഉപരോധം സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടിപ്പിച്ച് മലബാറും മലപ്പുറവും കാലങ്ങളായി നേരിടുന്ന നിരവധി വികസന വിവേചനങ്ങളിലൊന്നുമാത്രമാണ് വിദ്യഭ്യാസ വിവേചനമെന്നും മാറി മാറി വരുന്ന ഇടത് വലത് സർക്കാരുകൾ ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണുന്നില്ല. വിദ്യാർത്ഥിളെ പറ്റിക്കുന്ന രീതിയിൽ എല്ലാ വർഷവും നിശ്ചിത സീറ്റ് വർധനവ് കൊണ്ടുവരികയും ഇത് വിദ്യാർത്ഥികളെ കൂടുതൽ സംഘർഷങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് സ്വാഗതം പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷെഫ്രിൻ കെ.എം മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ,എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സയ്യിദ് ടി കെ, വെൽഫയർ പാർട്ടി ദേശീയ കമ്മിറ്റിയംഗം ഇ.സി ആയിഷ ,ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, ജനറൽ സെക്രട്ടറി കെ.വി ഷഫീർഷ , സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ഇർഷാദ് മൊറയൂർ, വിസ്ഡം യൂത്ത് കോൺഗ്രസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റഫീഖലി ഇരിവേറ്റി , ഏ.ഐ.ഡി.എസ്.ഒ കേരള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നിലീന മോഹൻ കുമാർ, എം എസ് എം സംസ്ഥാന സെക്രട്ടറി ആദിൽ നസീഫ് മങ്കട, വിമൺ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് നസീറ ബാനു, സാമൂഹിക പ്രവർത്തകൻ അഡ്വ പി.എ പൗരൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഫ്രറ്റേണിറ്റി ജില്ലാ സംസ്ഥാന നേതാക്കൾ കലക്ടറുമായി സംസാരിക്കുകയും അലോട്ട്മെന്റിൻ്റെ മുമ്പ് തന്നെ ബാച്ച് വർധനവ് സാധ്യമാക്കണമെന്നറിയിക്കുകയും ചെയ്തു. രാവിലെ പത്ത് മണിക്ക് തുടങ്ങി വൈകീട്ട് മൂന്ന് മണിവരെ ഉപരോധം നീണ്ട് നിന്നു