കൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച എസ്.എഫ്.ഐ നേതാവ് വിദ്യ വിജയനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചർ. ‘എന്നാലും എന്റെ വിദ്യേ’ എന്നാണ് ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്.
കെ വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്‌സ് മലയില്‍ പിന്മാറി. കെ വിദ്യ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയാണെന്ന് ഡോ ബിച്ചു എക്‌സ്മല കാലടി സര്‍വകലാശാലയെ അറിയിച്ചു.കുറ്റാരോപിതയായി ഇരിക്കുന്ന സാഹചര്യത്തില്‍ കെ വിദ്യയുമായി സഹകരിക്കാനാകില്ല. നിരപരാധിത്വം നിയമപരമായി തെളിയിക്കണമെന്ന് കെ വിദ്യയുടെ ഗൈഡ് പറഞ്ഞു.
Read more: മാവേലിക്കരയിൽ ആറു വയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
അതിനിടെ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ വിദ്യക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയത്. കേസിൽ പാർട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സി.പി.എം നേരത്തെ വ്യക്തമാക്കിയിരുന്നു.
കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയന്‍. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തില്‍ കാലടി സര്‍വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്. എസ്.എഫ്.ഐ ബന്ധം ഉപയോഗിച്ചാണ് ഇവര്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം