ഓൺലൈൻ മീറ്റിംഗിനിടെ ജീവനക്കാരെ അധിക്ഷേപിച്ച എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് കമ്പനി ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. ബാങ്കിംഗ്, ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിൽപന കുറഞ്ഞതിൽ ഉദ്യോഗസ്ഥൻ തന്റെ ജൂനിയറായ സഹപ്രവർത്തകരോട് ആക്രോശിക്കുന്നത് വീഡിയോയിൽ കേൾക്കാം. വീഡിയോ ട്വിറ്ററിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
”ഈ വിഷയത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിന്റെ പെരുമാറ്റച്ചട്ടങ്ങൾ അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കും”, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
#HDFC bank’s Manager Mr. Pushpal Roy. Employees were treated in an unprofessional way. I would have given back right there. Not sure why & how employees are tolerating. He is completely demoralised and done blatant attacked on employees. Should be fired !
#toxicworkenvironment pic.twitter.com/m0IrfqXl6b— Sara (@srchetlur) June 5, 2023
ജോലിസ്ഥലത്തെ ഇത്തരം മോശം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന നയമാണ് തങ്ങളുടേത് എന്നും എല്ലാ ജീവനക്കാരോടും മാന്യമായും ബഹുമാനത്തോടെയും പെരുമാറണം എന്ന കാര്യത്തിൽ ഉറച്ചു വിശ്വസിക്കുന്നു എന്നും കമ്പനി കൂട്ടിച്ചേർത്തു.
read more: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
ഒരു ദിവസം 75 ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഇദ്ദേഹം തന്റെ ജീവനക്കാരെ ശകാരിക്കുകയായിരുന്നുവെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന് തൊട്ടുപിന്നാലെ നിരവധി ഉപയോക്താക്കള്‍ രാജ്യത്ത് തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
‘ഇത് എല്ലാ ധനകാര്യ സ്ഥാപനങ്ങളുടെയും ചിത്രമാണ്’, ഒരു ലിങ്ക്ഡിന്‍ ഉപയോക്താവ് എഴുതി. ‘ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഞങ്ങള്‍ ജീവനക്കാരും ഞങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥർ അര്‍ഹിക്കുന്ന അതേ ബഹുമാനം അര്‍ഹിക്കുന്നു. സ്വയം മൂല്യവും ആത്മാഭിമാനവുമാണ് കൂടുതല്‍ പ്രധാനം’, മറ്റൊരാള്‍ കുറിച്ചു. ‘ഇന്ത്യയ്ക്ക് തീര്‍ച്ചയായും കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍, മാനേജ്മെന്റ് നോക്കുന്നത് അക്കങ്ങളും ലാഭവും ഓഹരി വിലക്കയറ്റവുമാണ്’, വേറൊരു ഉപയോക്താവ് പറഞ്ഞു.
വിഷയത്തിൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല. ബാങ്ക് ജീവനക്കാരിൽ പലരും, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാർ ഇൻഷുറൻസ് പോലുള്ള ബാങ്കിങ്ങ് സേവനങ്ങൾ വിൽക്കാൻ മാനേജ്മെന്റിൽ നിന്നും വലിയ സമ്മർദ്ദം നേരിടുന്നുണ്ട്.
ടാർഗറ്റ് നേടുന്നതിൽ പരാജയപ്പെടുമ്പോൾ ഇവർക്കെതിരെ ശിക്ഷാ നടപടികളും സ്വീകരിക്കാറുണ്ട്. ടാർഗെറ്റ് പൂർത്തിയാക്കാൻ കഴിയുന്നവർക്ക് പഞ്ചനക്ഷത്ര റിസോർട്ടുകളിലെ പാർട്ടികൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകി വരുന്നുണ്ട്. ബാങ്കുകളിൽ പലതും സാധാരണയായി വായ്പാ സേവനങ്ങൾക്കൊപ്പമാണ് ഇൻഷുറൻസ് പോലുള്ള സേവനങ്ങളുടെയും വിൽപന നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















