ലക്നൗ: ഉത്തർപ്രദേശിൽ ഗുണ്ടാ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്. ലക്‌നൗ സിവിൽ കോടതിക്ക് മുന്നിലാണ് സംഭവം നടന്നത്. അഭിഭാഷക വേഷത്തിലെത്തിയയാളാണ് വെടിയുതിർത്തത്. അക്രമികളിൽ ഒരാളായ വിജയ് യാദവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. വിജയിയെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ വിചാരണക്കായി കോടതിയിൽ എത്തിച്ചപ്പോഴാണ് അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തിയത്.
വെടിവയ്പ്പിൽ ഒരു പൊലീസുകാരനും യുവതിക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാദം കേൾക്കുന്നതിനായാണു സഞ്ജീവിനെ കോടതിയിലെത്തിച്ചത്. അഭിഭാഷകന്റെ വേഷത്തിൽ കാറിലെത്തിയ പ്രതി സഞ്ജീവ് ജീവയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ സംഭവ സ്ഥലത്തുനിന്നു പ്രതികൾ കടന്നുകളയുകയും ചെയ്തു.
read more: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഭീകരനായ ഗുണ്ടയാണ് ജീവ എന്ന സഞ്ജീവ് മഹേശ്വരി. ഗുണ്ടാ തലവൻ മുക്താർ അൻസാരിയുടെ കൂട്ടാളിയാണ് സഞ്ജീവ് ജീവ. ബി.ജെ.പി നേതാവായിരുന്ന ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയുടെ കൊലപാതകത്തിൽ ഇയാളുടെ പങ്ക് പുറത്തുവന്നിരുന്നു. ഗാസിപൂർ ജില്ലയിലെ മൊഹമ്മദാബാദ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്ന റായിയെ 2005-ൽ എകെ 47 തോക്കുകളുമായെത്തിയ ഒരു സംഘം അക്രമികൾ കൊലപ്പെടുത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം