കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജില്‍ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ശ്രദ്ധ സതീഷ് മരണപ്പെടാനിടയായ സംഭവത്തില്‍ കേരള വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവക്കുറിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കാഞ്ഞിരപ്പള്ളി എസ്സ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്കി. ശ്രദ്ധയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ പകര്‍പ്പും കമ്മിഷന് ലഭിച്ചിട്ടുണ്ട്.
read more: വ്യത്യസ്ഥമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമ ; അഞ്ചു വിത്തുകൾ ( 5 സീഡ്സ് ) ഉടൻ പ്രദർശനത്തിനെത്തും
ലാബ് അറ്റന്‍ഡ് ചെയ്യവേ ലാബ് അറ്റന്‍ഡര്‍ തന്റെ മകളുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി ടീച്ചര്‍വഴി വകുപ്പ് തലവന്‍ നല്‍കുകയും വകുപ്പ് തലവന്‍ ശ്രദ്ധയെ ചോദ്യം ചെയ്തതിലുണ്ടായ മാനസിഘാതമാണ് ശ്രദ്ധ ആത്മഹത്യ ചെയ്യാനിടയാക്കിയതെന്ന് പിതാവ് സതീഷ് നല്കിയ പരാതിയില്‍ ആരോപിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം