കൊച്ചി: ഏവിയേഷൻ മേഖലയിലെ തൊഴിലവസരങ്ങൾ പൈലറ്റ്, എയർ ഹോസ്റ്റസ് എന്നിവയിൽ ഒതുങ്ങുന്നതല്ല. വിമാന-വ്യോമഗതാഗത മാനേജ്മെന്റ്, വ്യോമയാന സുരക്ഷ, ഉപഭോക്തൃ സേവനം, കാര്‍ഗോ മാനേജ്മെന്റ്, വ്യോമഗതാഗത നിയന്ത്രണം, പെരിഷബിള്‍ കാര്‍ഗോ ട്രാന്സ്പോര്ട്ടേഷന്, കാര്‍ഗോ റിസര്‍വേഷന്‍, എവിയേഷന്‍ നിയമം, ക്രൂ സിൻക്രണൈസേഷന് ഇങ്ങനെ പോകുന്നു അനവധി തൊഴിലവസരങ്ങൾ. ഈ മേഖലയിൽ മികച്ച പഠന, നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയും ജി എം ആർ ഏവിയേഷൻ അക്കാദമിയും കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിവിധ ഏവിയേഷൻ അനുബന്ധ കോഴ്സുകൾ നൽകി വരുന്നു.
തൊഴിലവസരങ്ങൾ പൈലറ്റ്, എയർ ഹോസ്റ്റസ് എന്നിവയിൽ ഒതുങ്ങുന്നതല്ല. വിമാന-വ്യോമഗതാഗത മാനേജ്മെന്റ്, വ്യോമയാന സുരക്ഷ, ഉപഭോക്തൃ സേവനം, കാര്‍ഗോ മാനേജ്മെന്റ്, വ്യോമഗതാഗത നിയന്ത്രണം, പെരിഷബിള്‍ കാര്‍ഗോ ട്രാന്സ്പോര്ട്ടേഷന്, കാര്‍ഗോ റിസര്‍വേഷന്‍, എവിയേഷന്‍ നിയമം, ക്രൂ സിൻക്രണൈസേഷന് ഇങ്ങനെ പോകുന്നു അനവധി തൊഴിലവസരങ്ങൾ. ഈ മേഖലയിൽ മികച്ച പഠന, നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയും ജി എം ആർ ഏവിയേഷൻ അക്കാദമിയും കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിവിധ ഏവിയേഷൻ അനുബന്ധ കോഴ്സുകൾ നൽകി വരുന്നു.
കസ്റ്റമർ സർവീസ് ഏജന്റ്, സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻ എക്സ്ക്യൂട്ടീവ്, ബേസിക് ഫയർ ഫൈറ്റിങ്, ക്യാബിൻ ക്രൂ ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് എന്നീ അഞ്ചു കോഴ്സുകളാണ് സംഘടിപ്പിക്കുന്നത്. ദേശീയ തലത്തിൽ ഏവിയേഷൻ വിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭരാണ് ജി എം ആർ ഏവിയേഷൻ. ന്യൂ ഡൽഹി, ഹൈദരാബാദ്, ഗോവ, നാഗ്പുർ, വിശാഖപട്ടണം എന്നീ അഞ്ചു വിമാനത്താവളങ്ങളുടെ നടത്തിപ്പ് ജി എം ആർ എയർപോർട്ട്സ്. കോഴ്സുകൾ വിജയകരമായി പൂർത്തീകരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തൊഴിൽ ഉറപ്പാക്കുകയും ചെയ്യുന്നു.
മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് വിവിധ കോഴ്സുകളുടെ കാലാവധി. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഇതിൽ ബേസിക് ഫയർ ഫൈറ്റിങ് കോഴ്സിന് പ്ലസ് ടു മതിയാകും. ഈ കോഴ്സിലെ വിദ്യാർത്ഥികൾ ആദ്യത്തെ പത്ത് ദിവസത്തെ ക്ലാസിനു ശേഷം ബാക്കിയുള്ള പരിശീലനം ഉത്തർപ്രദേശിലെ റായ് ബറേലിയിലെ രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിലാകും. ഹോസ്റ്റൽ സൗകര്യവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: 7907842415, 8592976314