ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്പില് കുകി വിഭാഗത്തിന്റെ പ്രതിഷേധം. വസതിക്ക് മുൻപിൽ പ്രതിഷേധിച്ചത് മണിപ്പൂരിലെ കുകി വിഭാഗത്തിന്റെ വനിതാ സംഘടനാ നേതാക്കളാണ്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മണിപ്പൂരിലെ വംശീയ അതിക്രമങ്ങൾ എത്രയും പെട്ടന്നു തടയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്.
“സമാധാനം പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ ഉറപ്പുനൽകിയിട്ടും മണിപ്പൂരിൽ ഞങ്ങളുടെ സമുദായത്തിന് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. അവിടെ ജീവൻ അപകടത്തിലാണ്. ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ”- പ്രതിഷേധക്കാര്‍ പറഞ്ഞെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു
read more: യുഎസിൽ റോഡരികിൽ വാഹനം നിർത്തി നമസ്കരിച്ച് മുഹമ്മദ് റിസ്വാൻ- വിഡിയോ വൈറൽ
സമാധാന ശ്രമങ്ങളുടെ ഭാഗമായി അമിത് ഷാ കഴിഞ്ഞയാഴ്ച നാല് ദിവസം മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മണിപ്പൂരിന്റെ സമാധാനമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. മണിപ്പൂരിലെ കലാപം വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിക്കുകയുണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം