ദില്ലി: 9 ന് ജന്തർ മന്തറിൽ നടത്താനിരുന്ന മാർച്ചാണ് മാറ്റിവച്ചത്. കർഷക നേതാവ് രാകേഷ് ടികായത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സമരം ചെയ്യുന്ന താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തുന്നുണ്ടെന്നും താരങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്നും ടികായത്ത് പറഞ്ഞു. താരങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും ടികായത് വ്യക്തമാക്കി.
Read More:ബ്രിജ്ഭൂഷനെതിരെ പരാതി നല്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി; റിപ്പോർട്ടുകൾ
അതേസമയം, ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രായപൂർത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണ് എതിരെ നല്കിയ മൊഴി പിൻവലിച്ചതായി സൂചനയുണ്ട്. എന്നാല്‍ പരാതി പിൻവലിച്ചിട്ടില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങൾ. പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. സമരം നിർത്താൻ താരങ്ങൾക്ക് മേൽ സമ്മർദം ശക്തമാണെന്ന ആരോപണം നിലനില്‍ക്കെ പരാതിയില്‍ മൊഴി രേഖപ്പെടുത്താനായി ദില്ലി പൊലീസ് സംഘം ബ്രിജ് ഭൂഷണ് ശരണിന്റെ വസതിയിലെത്തി. ഉത്തര്‍ പ്രദേശിലെ ഗോണ്ട ജില്ലയിലുള്ള ബ്രിജ് ഭൂഷണിന്റെ വസതിയിലെത്തിയ പൊലീസ് 12 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകകള്‍ എന്നിവയാണ് ഡല്‍ഹി പൊലിസ് ഇവിടെയെത്തി ശേഖരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം