ആഗോള പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കാലാവസ്ഥാ മാറ്റത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന ജാഗോരേയുടെ ഏറ്റവും പുതിയ പതിപ്പുമായി ടാറ്റാ ടീ

കൊച്ചി: ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ മാറ്റത്തിനെതിരെ ബോധവല്‍ക്കരണം വ്യാപിപ്പിക്കാനായി ടാറ്റാ ടീ  ആഗോള പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജാഗോരേ പ്രചാരണ പരിപാടിയുടെ ഏറ്റവും പുതിയ പതിപ്പ്  അവതരിപ്പിച്ചു.

കാലാവസ്ഥാ മാറ്റം എന്നത് വിദൂരഭാവിയിലുള്ള ഒന്നല്ല. അടിയന്തര നീക്കങ്ങള്‍ ആവശ്യമായ ഒന്നാണിത്. നമ്മുടെ കുട്ടികളുടെ ഭാവിയെ ബാധിക്കും വിധം ഗൗരവമായൊരു വെല്ലുവിളിയായി അതു മാറിയിട്ടുണ്ട്.

സമൂഹത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ വരുത്തുന്ന വിധത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനായി 2007 മുതല്‍ ടാറ്റാ ടീ ജാഗോരേ പ്രചാരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്.  അഴിമതി, തെരഞ്ഞെടുപ്പ്, വനിതാ ശാക്തീകരണം, കോവിഡ് 19 ബോധവല്‍ക്കരണം തുടങ്ങിയ വെല്ലുവിളികളുമായി ബന്ധപ്പെട്ട് നീക്കങ്ങള്‍ നടത്തിയ ജാഗോരേ സാമൂഹ്യ ഉത്തരവാദിത്തത്തിന് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമിടുന്നത്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് നീക്കങ്ങള്‍ നടത്തേണ്ടതിന്‍റെ അടിയന്തര ആവശ്യം ടാറ്റാ ടീ മനസിലാക്കുകയും നിര്‍ണായക വിഷയങ്ങള്‍ ജനങ്ങളുടെ അവബോധത്തിലേക്ക് എത്തിക്കാനുമാണ് ശ്രമിക്കുന്നത്.

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള സന്ദേശം മാതാപിതാക്കള്‍ക്കിടയില്‍ കൂടുതലായി എത്തിക്കാന്‍ ടാറ്റാ ടീ ജാഗോരേയുടെ പുതിയ ടിവി കാമ്പെയിനില്‍ ജനപ്രിയ നഴ്സറി ഗാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. മുല്ലെന്‍ ലിന്‍റാസ് ബംഗലൂരു ആണ് ഇതിന്‍റെ ആശയാവിഷ്ക്കാരം നടത്തിയിട്ടുളളത്. ഈ ചിത്രത്തില്‍ നമ്മുടെ കാലത്ത് പ്രിയപ്പെട്ടതായിരുന്ന പദ്യങ്ങള്‍ നാം ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭാവിയില്‍ എങ്ങനെയാവും  വ്യത്യസ്തമാകുക എന്ന് വിശദീകരിക്കുന്നു.

ജനപ്രിയ നഴ്സറി ഗാനങ്ങളായ ജാക്ക് ആന്‍റ് ജില്‍, മച്ചലി ജല്‍ കി റാണി, ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, റെയിന്‍ റെയിന്‍ ഗോ എവേ തുടങ്ങിയവ പുതുക്കിയ വരികളുമായി എത്തുന്നു. ഇതിലൂടെ നമ്മുടെ ലോകത്തെ നശിപ്പിക്കുന്നതിനു ശക്തിയുള്ള ഇക്കാലത്തെ യാഥാര്‍ത്ഥ്യത്തെ കുറിച്ചു ചൂണ്ടിക്കാട്ടുകയും നമ്മുടെ ഭാഗത്തു നിന്നു നീക്കങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അതു നമ്മുടെ കുട്ടികളെ എങ്ങനെ ബാധിക്കും എന്നും പറഞ്ഞു തരുന്നു.

മാറ്റങ്ങളുണ്ടാക്കാന്‍ ചെറിയ ചില നീക്കങ്ങള്‍ വഴി കാലാവസ്ഥാ മാറ്റത്തിനെതിരെ പൊരുതാന്‍ അത് ഉപഭോക്താക്കളെ ആഹ്വാനം ചെയ്യുന്നു. അല്ലെങ്കില്‍ അത് പരിഹരിക്കാനാവാത്ത പ്രശ്നമായി മാറുമെന്നും ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കള്‍ക്ക് ഷമമഴീൃല.രീാ സന്ദര്‍ശിച്ച് പ്രതിജ്ഞ എടുക്കുകയും തങ്ങളുടെ പിന്തുണ അറിയിക്കുകയും സ്ഥായിയായ ജീവിത ശൈലിക്കായും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഉള്ള മാര്‍ഗങ്ങള്‍ നേടുകയും ചെയ്യാം. തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കു വെക്കുകയുമാവാം.

സാമൂഹിക പ്രശ്നങ്ങളില്‍ സമൂഹത്തിന്‍റെ കൂട്ടായ അവബോധം വളര്‍ത്തുന്നതില്‍ ടാറ്റാ ടീ ജാഗോരേ എന്നും വിശ്വസിച്ചിട്ടുണ്ടെന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്-പാക്കേജ്ഡ് ബീവറേജസ് (ഇന്ത്യാ സൗത്ത് ഏഷ്യ) പ്രസിഡന്‍റ് പുനീത് ദാസ് പറഞ്ഞു. കുട്ടികളുടെ ഭാവിക്കായി ഏറ്റവും അടിസ്ഥാനമായ പാരന്‍റിങില്‍ അധിഷ്ഠിതമായാണ് ടാറ്റാ ടീയുടെ ജാഗോരേയുടെ ഏറ്റവും പുതിയ പതിപ്പ് എത്തുന്നത്. ഈ വര്‍ഷം തങ്ങള്‍ ജനപ്രിയ ഗാനങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. നാം ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവി എങ്ങനെയാകും എന്ന് മുന്നറിയിപ്പു നല്‍കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ മാറ്റത്തിനെതിരെ എങ്ങനെ പോരാടാം എന്നു കൂടുതല്‍ മനസിലാക്കാനായി ഷമമഴീൃല.രീാ-ല്‍ ലോഗിന്‍ ചെയ്യാം. ഇക്കാര്യത്തിലെ പിന്തുണ നല്‍കാനായുള്ള പ്രതിജ്ഞയും എടുക്കാം.