കൊച്ചി: പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ സഹോദര സ്ഥാപനമായ ആകാശ് എഡ്യുക്കേഷൻ സർവീസസ് ഐപിഓയ്ക്ക് ഒരുങ്ങുന്നു. അടുത്ത വർഷം പകുതിയോടെ ആകാശിന്റെ പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുമെന്നാണ് ബൈജൂസ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് നിരവധി പഠനപദ്ധതികൾ ലഭ്യമാക്കുന്ന ആകാശിൻ്റെ വളർച്ചയിലെ ഒരു നാഴികക്കല്ലാണ് ഈ ഐപിഓ. ഐപിഒയ്ക്ക് ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ഓഹരി വിൽപ്പനയ്ക്ക് വേണ്ട ബാങ്കിന്റെ നിയമനം ഉടൻ തന്നെ പ്രഖ്യാപിക്കുന്നതാണെന്ന് ബൈജൂസ് അറിയിച്ചു.
ഈ ഐപിഓയിലൂടെ അടുത്ത തലത്തിലേയ്ക്കുള്ള ആകാശിന്റെ വളർച്ചയ്ക്ക് വേണ്ട മൂലധനം സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും മികച്ച വിദ്യാഭ്യാസ പദ്ധതികൾ കൂടുതൽ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കാൻ ഇതിലൂടെ സാധ്യമാകും.
ബൈജൂസ് ഏറ്റെടുത്ത ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആകാശിന്റെ വരുമാനത്തിൽ മൂന്ന് മടങ്ങ് വളർച്ചയാണുണ്ടായത്. 2023-24 സാമ്പത്തിക വർഷത്തിൽ 4000 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.
പ്രവേശന പരീക്ഷകൾക്കുള്ള പരിശീലന കോഴ്സുകളുടെ 2020-25 കാലയളവിലെ വിപണി വളർച്ച 9.3 ശതമാനമാണ്. ഇതിൽ മുന്നിൽ നിൽക്കുന്ന ഓൺലൈൻ പരിശീലന ക്ലാസുകൾ ഈ കാലയളവിൽ നേടിയ വിപണി വളർച്ച 42.3 ശതമാനമാണെന്നാണ് കെൻ റിസർച്ചിന്റെ കണ്ടെത്തൽ
ഈ വളർച്ച ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ സജ്ജമാണ് ആകാശ്. ക്ലാസ് മുറികളിലൂടെയുള്ള അധ്യയനത്തിൻ്റെ പ്രയോജനങ്ങളും ആധുനിക സാങ്കേതിക വിദ്യയും ഒത്തുചേർന്നതാണ് എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് വേണ്ടി ആകാശ് പ്രത്യേകം തയ്യാറാക്കിയ പഠനപദ്ധതികൾ.
ഓൺലൈൻ പഠനരംഗത്ത് ബൈജൂസിനുള്ള മികച്ച പരിചയജ്ഞാനവും വിദ്യാർത്ഥികളുടെ വിപുലമായ നെറ്റ് വർക്കും, ഓഫ് ലൈൻ രീതിയിലുള്ള പരിശീലനപദ്ധതികളുടെ വിപണിയിൽ എന്നുമുള്ള ഒന്നാം സ്ഥാനവും ഈ മേഖലയിൽ ആകാശിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല, ബൈജൂസിന്റെ ആധുനികമായ ടെക്ക്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ഉപയോഗപ്പെടുത്തുന്നതിനാൽ ഏറ്റവും മികവേറിയ പഠനപദ്ധതികളാണ് ആകാശിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
ഐപിഓയ്ക്ക് തയ്യാറെടുക്കുമ്പോൾ വിദ്യാഭ്യാസ മികവ്, വിദ്യാർത്ഥികളുടെ ഉന്നത വിജയം എന്നീ അടിസ്ഥാന മൂല്യങ്ങളോടൂള്ള ആത്മസമർപ്പണം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ആകാശ്.
പരിശീലന മേഖലയിൽ മുൻ നിരയിലുള്ള ആകാശ്, കൂടുതൽ വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും തിരഞ്ഞെടുക്കുന്ന രംഗത്ത് ഏറ്റവും മികവോടെ ഉയർന്നുവരാനുമുള്ള സഹായങ്ങൾ ഉറപ്പുവരുത്താനായി, പബ്ലിക് ലിസ്റ്റിംഗിലൂടെ ലഭ്യമാകുന്ന പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.
മൽസര പരീക്ഷകളുടെ പരിശീലനരംഗത്ത് മുന്നിൽ നിൽക്കുന്ന ആകാശിന് ഇന്ത്യയൊട്ടാകെ 325 സെന്ററുകളുണ്ട്. നാല് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഇപ്പോൾ ആകാശിന്റെ പഠനപദ്ധതികളുടെ ഭാഗമാണ്.
35 വർഷമായി ഈ രംഗത്തുള്ള ആകാശ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകളിൽ തുടർച്ചയായി ഏറ്റവും ഉയർന്ന വിജയമാണ് നേടുന്നത്. ഇപ്പോൾ ഇന്ത്യയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ ഒരാൾ ആകാശിന്റെ വിദ്യാർഥിയാണ്. ആകാശിൻ്റെ കോഴ്സുകളിലും അധ്യയന രീതികളിലും മാതാപിതാക്കൾക്കുള്ള വിശ്വാസമാണ് ഇതിലൂടെ തെളിയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam