കോട്ടയം: ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ മരിച്ച ചലച്ചിത്ര താരം കൊല്ലം സുധിയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് നടക്കും. രാവിലെ പത്ത് മുതൽ കോട്ടയം പൊങ്ങന്താനം എംഡി യുപി സ്കൂൾ, വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവടങ്ങളിൽ സുധിയുടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
read more: ഒഡീഷ ട്രെയിൻ ദുരന്തം: 40പേർ മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് പ്രാഥമിക റിപ്പോർട്ട്
സംസ്കാരം രണ്ടിന് റീഫോർവേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ ആണ് നടക്കുന്നത്. കൊല്ലം ചായക്കടമുക്ക് സ്വദേശിയായ സുധി കഴിഞ്ഞ ആറ് വർഷമായി ഭാര്യ രേണുവിന്റെ സ്വദേശമായ വാകത്താനത്താണ് താമസിച്ചിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam