ടൊറന്റോ: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്നുകൾ നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ചെയ്ത സംഭവത്തിൽ കാനഡയിൽ ഇന്ത്യൻ വംശജർ അറസ്റ്റിൽ. അച്ഛനും മകനുമാണ് അറസ്റ്റിലായത്. മാസങ്ങളായി നിരവധി പെൺകുട്ടികളെ ഇരുവരും ചേർന്ന് തടവിലാക്കി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യൻ വംശജനായ ഗുർപ്രതാപ് സിംഗ് വാലിയ (56), മകൻ സുമ്രിത് വാലിയ (24) എന്നിവരെയാണ് കാനഡ കാൽഗരി പൊലീസ് പിടികൂടിയത്. ഏപ്രിലിൽ 13 വയസുകാരിയായ ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അച്ഛനും മകനും കുടുങ്ങിയത്. തനിക്ക് സുമൃതുമായി അടുപ്പമുണ്ടായിരുന്നതായി ഈ പെൺകുട്ടി പിന്നീട് വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഇരുവരും പിടിയിലായത്.
കാൽഗരിയിലെ ഒരു പലചരക്കു കടയുടെ ഉടമകളും ജോലിക്കാരുമാണ് ഇവർ. കടയുടെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന പ്രീമിയർ ലിക്വർ വൈൻ ആൻഡ് സ്പിരിറ്റും ഇവരുടെ ഉടമസ്ഥതയിലാണ്. ഇവിടെ വച്ചാണ് കുറ്റകൃത്യം നടന്നിരുന്നത്.
Read more: ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും
അന്വേഷണത്തിനിടെ ഇരുവരും പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് സിഗരറ്റ്, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ നൽകി ഇവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്ന് കണ്ടെത്തി. 2022 ഡിസംബർ മുതൽ 2023 മെയ് വരെയാണ് ഇവർ ഈ കൃത്യങ്ങൾ ചെയ്തത്. ജൂൺ ഒന്നിന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 975 ഗ്രാം കൊക്കൈനും ഏഴ് തോക്കുകളും കണ്ടെത്തി. ഇരു സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയിൽ കുട്ടികളുടെ നഗ്ന വിഡിയോകളും മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ, ലൈംഗിക ചൂഷണം, ലൈംഗികാതിക്രമം, ചൈൽഡ് പോണോഗ്രാഫി സൃഷ്ടിക്കൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വയ്ക്കൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണൽ എന്നീ കുറ്റങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സുമൃതിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇതുകൂടാതെ അനധികൃത തോക്കുകൾ കൈവശം വച്ചതിനും പണം തട്ടലിനും ഭീഷണിപ്പെടുത്തിയതിനും യുവാക്കൾക്ക് നിരോധിത പുകയില വിറ്റതിനും കോടതി ഉത്തരവ് ലംഘിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം, പിതാവ് ഗുർപർതപ് സിങ്ങിനെതിരെ ലൈംഗികാതിക്രമം, പ്രായപൂർത്തിയാകാത്തവരുമായി ലൈംഗികബന്ധം, നിരോധിത പുകയില വിൽക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam