തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ സഹകരണസംഘം തെരഞ്ഞെടുപ്പിൽ സംഘർഷം. കല്ലേറിൽ ഒരു പൊലീസുകാരന് ഗുരുതര പരിക്കേറ്റു. വെള്ളറട സ്റ്റേഷനിലെ സിപിഒ വൈശാഖിനാണ് തലക്ക് പരിക്കേറ്റത്. സംഘർഷത്തിൽ പനച്ചമൂട് യുഡിഎഫ് കൺവീനർ ദസ്ത ഗീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് – സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇതിൽ ഇടപെട്ടതോടെ കോൺഗ്രസ് പ്രവർത്തകർ പോലീസിനെതിരെ തിരിഞ്ഞു. തുടർന്നാണ് പ്രദേശത്ത് സംഘർഷമുണ്ടായത്.
Read more: ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും
നിലവിൽ എൽഡിഎഫിന്റെ ഭരത്തിലാണ് സഹകരണസംഘം. ഇന്ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പനച്ചമൂട് യുഡിഎഫ് കൺവീനർ ദസ്തഗീർ പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞു.
തലയ്ക്കു പരിക്കേറ്റ വൈശാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam