ന്യൂഡൽഹി: ഒഡീഷ ട്രെയിൻദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെടണമെന്ന് രാഹുൽ ഗാന്ധി. 275 ജീവനുകള്‍ നഷ്ടമായിട്ടും ഉത്തരാവാദിത്വം ഏറ്റെടുക്കാനാരുമില്ലെന്നും അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദിസര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
പ്രധാനമന്ത്രി ഉടൻ റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടണം. 270 ൽ അധികം പേർ മരണപ്പെട്ടിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ല. ഇത്രയും വേദനാജനകമായ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മോദി സർക്കാരിന് ഒളിച്ചോടാനാകില്ല. പ്രധാനമന്ത്രി ഉടൻ റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
Read more: ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും
റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് ഇതികം പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ അശ്വിനി വൈഷ്ണവ് ഇതുവരെ തയാറായിട്ടില്ല.
അതിനിടെ, ആം ആദ്മി, ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടികളും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ ആഡംബര ട്രെയിനുകള്‍ക്കു മാത്രമാണ് ശ്രദ്ധ നല്‍കുന്നതെന്നും സാധാരണക്കാരായ ജനങ്ങളെ അവഗണിക്കുകയാണെന്നും അതിന്റെ ഫലമാണ് ഒഡിഷ ദുരന്തമെന്നും സി.പി.എം നേതാവ് ബിനോയ് വിശ്വം ആരോപിച്ചു. റെയില്‍വെ മന്ത്രി രാജിവെക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam