ന്യൂയോര്‍ക്ക്: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ തിരഞ്ഞെടുപ്പ് വിജയം തെലങ്കാനയിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയെ ദുര്‍ബലമാക്കാന്‍ സാധിക്കുമെന്ന് കര്‍ണാടകയിലൂടെ കോണ്‍ഗ്രസ് തെളിയിച്ചു. കർണാടകയിൽ ബിജെപിയെ പരാജയപ്പെടുത്തുകയല്ല, ന്യൂനപക്ഷമാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്-യുഎസ്എ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
“കോണ്‍ഗ്രസല്ല, മറിച്ച് ഇന്ത്യയിലെ ജനങ്ങളാണ്, മധ്യപ്രദേശിലെ ജനങ്ങളാണ്, തെലങ്കാനയിലേയും രാജസ്ഥാനിലേയും ജനങ്ങളാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ പോകുന്നത്, ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷവുമായി ബിജെപിയ്ക്ക് ഇനി അധികം മുന്നോട്ടുപോകാനാകില്ല”, രാഹുല്‍ പറഞ്ഞു.
Read more: ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും
‘തങ്ങളാല്‍ കഴിയാവുന്നതെല്ലാം ബിജെപി ചെയ്തു, അവര്‍ക്കൊപ്പം മാധ്യമങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ പക്കലുള്ളതിന്റെ പത്ത് മടങ്ങ് സമ്പത്ത് അവര്‍ക്കുണ്ട്. അവര്‍ക്ക് സര്‍ക്കാരുണ്ട്, ഏജന്‍സിയുണ്ട്, എല്ലാമുണ്ട്. എന്നിട്ടും ഞങ്ങളവരെ ന്യൂനപക്ഷമാക്കി. അടുത്തത് തെലങ്കാനയിലാണ്. അവിടേയും ബിജെപിക്ക് കര്‍ണാടകയിലെ അവസ്ഥതന്നെയുണ്ടാകും. തിരഞ്ഞെടുപ്പിന് ശേഷം തെലങ്കാനയില്‍ ബിജെപിയെ മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ല’, രാഹുല്‍ പറഞ്ഞു.
തെലങ്കാനയില്‍ മാത്രമല്ല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവടങ്ങളിലും ബിജെപിയ്ക്ക് പരാജയം നേരിടേണ്ടിവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഒഡീഷ ട്രെയിൻദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെടണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി ഉടൻ റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടണം. 270 ൽ അധികം പേർ മരണപ്പെട്ടിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ല.
ഇത്രയും വേദനാജനകമായ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മോദി സർക്കാരിന് ഒളിച്ചോടാനാകില്ല. പ്രധാനമന്ത്രി ഉടൻ റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam