ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ സൈന്യവും ഐഎസ്ഐയും ചേർന്ന് തന്റെ പാർട്ടിയായ തെഹ്രികെ ഇൻസാഫ് പാർട്ടിയെ (പിടിഐ) നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും, താൻ എപ്പോൾ വേണമെങ്കിലും ജയിലിൽ അടയ്ക്കപ്പെട്ടേക്കാമെന്നും മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
‘‘ഞാൻ എപ്പോൾ വേണമെങ്കിലും സൈനിക കോടതിയിൽ വിചാരണ െചയ്യപ്പെടാം. അടുത്ത തിരഞ്ഞെടുപ്പിൽ എന്റെ പാർട്ടി വിജയിക്കുന്നത് തടയാനാണ് സൈന്യത്തിന്റെ ശ്രമം’’– ഇമ്രാൻ പറഞ്ഞു. നിലവിൽ പാക്കിസ്ഥാനിൽ നടന്ന അഭിപ്രായ സർവേകളിൽ ഇമ്രാന് ജനപിന്തുണ വർധിച്ചിട്ടുണ്ട്.
പിടിഐയെ മറികടക്കാനാകുമെന്ന തോന്നലുണ്ടായാൽ മാത്രമേ പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുള്ളൂവെന്നും ഇമ്രാൻ കുറ്റപ്പെടുത്തി. പൊതുസ്വത്തുക്കൾ ഇമ്രാൻ അനുയായികൾ ആക്രമിച്ച് നശിപ്പിക്കുകയാണെന്ന് സർക്കാരും സൈന്യവും മുൻപ് പ്രതികരിച്ചിരുന്നു. അവിശ്വാസ പ്രമേയത്തെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇമ്രാന് അധികാരം നഷ്ടമായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam