തുർക്കി പ്രസിഡന്റായി റജബ് ത്വയ്യിബ് എർദോഗൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അങ്കാറയിൽ തിങ്കളാഴ്ച ആക്ടിംഗ് പാർലമെന്റ് സ്പീക്കർ ഡർമസ് യിൽമാസിന്റെ അധ്യക്ഷതയിൽ നടന്ന ഗ്രാൻഡ് നാഷണൽ അസംബ്ലിയിൽ എർദോഗൻ സത്യപ്രതിജ്ഞ ചെയ്തു.
തുർക്കി പ്രധാനമന്ത്രിയായും തുടർന്ന് 15 വർഷം പ്രസിഡന്റായും സേവനമനുഷ്ഠിച്ച എർദോഗൻ ജൂൺ 24ന് നടന്ന തിരഞ്ഞെടുപ്പിൽ 52 ശതമാനം വോട്ടുകൾ നേടിയാണ് വിജയിച്ചത്.
രണ്ട് പതിറ്റാണ്ടായി അധികാരത്തിലുള്ള തയിപ് എര്‍ദോഗന് പ്രതിപക്ഷത്തെ ആറ് പാര്‍ട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാര്‍ഥി കമാല്‍ കിലിച്ദാറുലു കനത്ത വെല്ലുവിളി ഉയര്‍ത്തിയതിനെ അതിജീവിച്ചാണ് എര്‍ദോഗൻ വിജയം നേടിയത്.
Read more: ഒഡിഷ ട്രെയിൻ ദുരന്തം: മരണം 288 ആയി; ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരം
നേരത്തെ ആദ്യ റൗണ്ട് വോട്ടെടുപ്പ് മെയ് പകുതിക്ക് നടന്നെങ്കിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. എര്‍ദോഗന് 49.86 ശതമാനം വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കമാല്‍ കിലിച്ദാറുലുവിന് 44.38 ശതമാനം വോട്ടുമാണ് അന്ന് നേടാൻ സാധിച്ചത്. 20 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന എര്‍ദോഗനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
2017ലാണ് പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞ് പ്രസിഡന്റ് സര്‍ക്കാര്‍ മേധാവിയായ ഭരണ സംവിധാനത്തിലേക്ക് തുര്‍ക്കി മാറിയത്. അതേസമയം, അടുത്ത അഞ്ച് വര്‍ഷം ഭരിക്കാനുള്ള ഉത്തരവാദിത്തം വോട്ടര്‍മാര്‍ നല്‍കിയെന്നാണ് ഏര്‍ദോഗൻ പ്രതികരിച്ചത്. ഏക വിജയി തുര്‍ക്കിയാണെന്നും പിന്തുണ നല്‍കിയവരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജീവിതച്ചെലവ് പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് എര്‍ദോഗന്റെ ജനപ്രീതി ഇടിഞ്ഞിട്ടുണ്ടെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നുമാണ് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam