റിയാദ്: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തില്‍ സൽമാൻ രാജാവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അനുശോചനം അറിയിച്ചു.
“ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് നിരവധി ട്രെയിനുകൾ കൂട്ടിയിടിച്ചതിന്റെ വാർത്തയും, തത്ഫലമായുണ്ടാകുന്ന മരണങ്ങളും പരിക്കുകളും ഞങ്ങൾ അറിഞ്ഞു.
Read more: ഒഡിഷ ട്രെയിൻ ദുരന്തം: മരണം 288 ആയി; ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരം
ഈ ദുരിതത്തിന്റെ വേദന ഞങ്ങൾ നിങ്ങളുമായി പങ്കിടുന്നു. ഞങ്ങൾ നിങ്ങൾക്കും മരിച്ചവരുടെ കുടുംബങ്ങൾക്കുംസുഹൃത്തുൾക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ,” സൗദി രാജാവ് അറിയിച്ചു.
സൗദി കിരീടാവകാശി തന്റെ “അഗാധമായ അനുശോചനവും ആത്മാർത്ഥമായ സഹതാപവും” പ്രസിഡന്റിനോട് പങ്കിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam