റിയാദ് : രണ്ടര വർഷത്തേക്കു കൂടി സൗദി അറേബ്യയിൽ തുടരാനുള്ള കരാറിൽ പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പുവച്ചു. സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ്റുമായി 20 കോടി യൂറോയുടേതാണ് (ഏകദേശം 1771 കോടി രൂപ) കരാറെന്നു വിലയിരുത്തപ്പെടുന്നു.
ക്രിസ്റ്റ്യാനോ 16 മത്സരങ്ങളിൽനിന്നു 14 ഗോളുകൾ നേടിയെങ്കിലും ടീമിനു ലീഗ് ചാംപ്യന്മാരാകാൻ സാധിച്ചില്ല. അൽ ഇത്തിഹാദിനു പിന്നിൽ 2–ാം സ്ഥാനക്കാരായാണ് അൽ നസ്ർ ഈ സീസൺ അവസാനിപ്പിച്ചത്. പരുക്കുമൂലം ലീഗിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോയ്ക്കു കളിക്കാൻ സാധിച്ചതുമില്ല.
Read more: ഒഡീഷ ട്രെയിൻ അപകടം: അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്
‘ഞാൻ ഹാപ്പിയാണ്. ഇവിടെ തുടരാനാണ് ആഗ്രഹം. കൂടുതൽ മികച്ച കളിക്കാർ സൗദിയിലേക്കു വരട്ടെ എന്നാഗ്രഹിക്കുന്നു.’’ ക്രിസ്റ്റ്യാനോ പറഞ്ഞു. സൗദി ക്ലബ് അൽ ഹിലാലുമായി ലയണൽ മെസ്സിയും അൽ ഇത്തിഹാദുമായി ഫ്രഞ്ച് താരം കരിം ബെൻസേമയും ചർച്ചയിലാണെന്ന വാർത്തകളോടും ക്രിസ്റ്റ്യാനോ പ്രതികരിച്ചു. ‘ അവരെല്ലാം വരട്ടെ, അപ്പോൾ ഈ ലീഗും വലുതാകും’’.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam