കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്ക സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ആർഎസ്പി നേതാക്കൾ. അമേരിക്കയിൽ യാചകവേഷം അണിയാൻ ശ്രമിക്കുകയാണ് പിണറായി വിജയനെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണിതെന്നും അദ്ദേഹം വിമർശിച്ചു.
Read more: ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ട്രെയിൻ ദുരന്തം
തിരദേശ ഹൈവേയിലും കെ റെയിൽ പോലെ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡിപിആർ പുറത്തിവിടാത്തതെന്താണെന്നും ചോദിച്ചു. സോളാർ കമ്മീഷന് കൈക്കൂലി നൽകിയെന്ന സിപിഐ നേതാവ് സി ദിവാകരന്‍റെ വെളിപ്പെടുത്താൽ ശരിയായിരിക്കുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം അതിസമ്പന്ന വിഭാഗത്തോട് അമിതമായ വിധേയത്വമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രനും വിമർശിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിനും വ്യക്തിഗത ചെലവിനുമുള്ള പണപ്പിരിവാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
















