ബെംഗളൂരു∙ ഒഡീഷയിലെ ബാലസോറിലെ അപകടത്തിൽപെട്ട എസ്എംവിടി ബെംഗളൂരു – ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ (12864) റിസർവേഷൻ കംപാർട്ട്മെന്റിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ. 994 യാത്രക്കാരാണ് റിസർവേഷൻ ചെയ്തിരുന്നത്. ഈ കോച്ചുകളിൽ യാത്ര ചെയ്ത ആർക്കും പരുക്കുകളില്ല. ജനറൽ കോച്ചിൽ യാത്ര ചെയ്തവർക്കാണു പരുക്കേറ്റത്.
read more: 48 ട്രെയിനുകൾ റദ്ദാക്കി, 39 ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി അധികൃതർ
ഏകദേശം മുന്നൂറോളം പേർ ഹൗറ എക്സ്പ്രസിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്തിട്ടുണ്ട്. ബ്രേക്ക് വാൻ ഉൾപ്പെടെ 2 ജനറൽ കോച്ചുകളാണ് പാളം തെറ്റിയത്. എൻജിൻ ഉൾപ്പെടെ 19 കോച്ചുകൾക്കു കേടുപാടുകളില്ല. ഈ കോച്ചുകൾ സുരക്ഷിതമായി പുലർച്ചെ 3.45ന് ബാലസോറിലെത്തിച്ചു. തുടർന്ന് ഇതേ കോച്ചുകളിൽ റിസർവ് ചെയ്ത യാത്രക്കാരുമായി ട്രെയിൻ 5.08ന് ബാലസോറിൽനിന്നു ഹൗറയിലേക്ക് യാത്ര പുനരാരംഭിച്ചു. ട്രെയിനിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ അഷനൽ മാനേജർ കുസുമ ഹരിപ്രസാദ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam