ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് 48 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. പത്തെണ്ണം യാത്ര വെട്ടിച്ചുരുക്കി. കേരളത്തിൽനിന്നുള്ള ഒരു ട്രെയിന് റദ്ദാക്കി. ഇന്നു വൈകിട്ട് 4.55നു പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ബൈ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22641) ആണ് റദ്ദാക്കിയത്.
വൈകിട്ട് 5.20ന് പുറപ്പെടേണ്ട കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് (22503) വഴി തിരിച്ചുവിടും. ആന്ധ്രയിലെ വിജയനഗരത്തിനും ഖരഗ്പുറിനും ഇടയിലാണ് റൂട്ട് മാറ്റുന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി ചെന്നൈയിൽനിന്നു ഒഡീഷയിലെ ഭദ്രകിലേക്കു സ്പെഷൽ ട്രെയിൻ ഓടും (02840 ഡോ. എംജിആർ ചെന്നൈ സെൻട്രൽ– ഭദ്രക് സ്പെഷൽ ട്രെയിൻ). അതേസമയം, അപകടത്തിൽ രക്ഷപ്പെട്ടവരുമായി ഭുവനേശ്വറിൽനിന്നു ചെന്നൈയിലേക്കു പ്രത്യേക ട്രെയിൻ പുറപ്പെട്ടു.
ഡോ. എംജിആർ സെൻട്രലിൽ ഹെൽപ് ഡെസ്ക്കുകൾ ക്രമീകരിച്ചിട്ടുണ്ട്. ചെന്നൈ കൺട്രോൾ ഓഫിസിലെ ഹെൽപ്പ്ലൈൻ നമ്പറുകൾ:044-25330952,044-25330953,044-25354771
read more: അടൂർ ഗവ. ബോയ്സ് സ്കൂളിൽ 21 ആൺകുട്ടികൾക്കൊപ്പം ഇനി അനിലക്ഷ്മിയും
തീവണ്ടി അപകടത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) നൽകുമെന്നും പ്രഖ്യാപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam